Kerala

‘ടി പി വധകേസ് നടത്തിപ്പ് കൃത്യമായിരുന്നെന്നതിന്റെ തെളിവാണ് ഹൈക്കോടതി വിധി’; സ്വാഗതം ചെയ്ത് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

Spread the love

ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ ഹൈക്കോടതി വിധി സ്വാഗതാര്‍ഹമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ടി.പി കേസിലെ പൊലീസ് അന്വേഷണത്തെ അന്നത്തെ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പ്രശംസിച്ചു. കേസ് നടത്തിപ്പ് കൃത്യമായിരുന്നെന്നും അതിനുള്ള തെളിവാണ് ഇന്നത്തെ ഹൈക്കോടതി വിധിയെന്നും തിരുവഞ്ചൂര്‍ മാധ്യമങ്ങളോട് പറഞ്ഞു. ടി പി വധക്കേസിലെ പ്രതികളെ വെറുതെ വിടണമെന്ന പ്രതികളുടെ അപ്പീല്‍ തള്ളിയതിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ടി.പി വധക്കേസില്‍ കര്‍ട്ടനു പിന്നിലുള്ള നേതൃത്വത്തെ കണ്ടെത്താനുള്ള പോരാട്ടം തുടരുമെന്ന് ആര്‍.എം.പി സംസ്ഥാന സെക്രട്ടറി എന്‍ വേണു പറഞ്ഞു. പ്രതികളുടെ ശിക്ഷ വര്‍ധിപ്പിക്കണമെന്നും പി.മോഹനനെ വെറുതെ വിട്ടതിന് എതിരെയും ആര്‍.എം.പി സുപ്രീം കോടതിയെ സമീപിക്കും.

പി.മോഹനന്‍ അടക്കമുള്ളവരെ വേട്ടയാടാന്‍ ശ്രമം നടന്നെന്നും കേസ് രാഷ്ട്രീയവത്കരിക്കാന്‍ യു.ഡി.എഫ് ആണ് ശ്രമിച്ചതെന്നും സി.പിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ പ്രതികരിച്ചു. പി.മോഹനനെ വേട്ടയാടാന്‍ ശ്രമിച്ച സമയത്താണ് പാര്‍ട്ടി ഇടപെട്ടത്.കേസ് രാഷ്ട്രീയവത്ക്കരിക്കാന്‍ യു.ഡി.എഫാണ് ശ്രമിച്ചതെന്നും എം.വി ഗോവിന്ദന്‍ പ്രതികരിച്ചു. ടി പി വധക്കേസില്‍ വലിയ നിയമയുദ്ധമാണ് നടന്നതെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു.