National

ഛണ്ഡീഗഡ് മേയര്‍ തെരഞ്ഞെടുപ്പില്‍ നടന്നത് ഗുരുതര വീഴ്ചയെന്ന് സുപ്രിംകോടതി; വീണ്ടും തെരഞ്ഞെടുപ്പ് നടത്താന്‍ നിര്‍ദേശിച്ചു

Spread the love

ഛണ്ഡീഗഡ് മേയര്‍ തെരഞ്ഞെടുപ്പ് വീണ്ടും നടത്താന്‍ ഡെപ്യൂട്ടി കമ്മിഷണര്‍ക്ക് നിര്‍ദേശം നല്‍കി സുപ്രിംകോടതി. ഛണ്ഡീഗഡ് മേയര്‍ തെരഞ്ഞെടുപ്പില്‍ നടന്നത് ഗുരുതര വീഴ്ചയെന്ന് സുപ്രിംകോടതി നിരിക്ഷിച്ചു. ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായും ബന്ധമില്ലാത്ത ആളായിരിക്കണം റിട്ടേണിംഗ് ഓഫിസറെന്ന് സുപ്രിംകോടതി നിര്‍ദേശിച്ചു. ഹൈക്കോടതി രജിസ്ട്രാര്‍ നിയോഗിക്കുന്ന ജുഡീഷ്യല്‍ ഓഫിസറുടെ മേല്‍നോട്ടത്തിലായിരിക്കണം തെരഞ്ഞെടുപ്പ്. പഞ്ചാബ് ഹൈക്കോടതി രജിസ്ട്രാറുടെ കസ്റ്റഡിയിലുള്ള ബാലറ്റ് പേപ്പറുകള്‍ നാളെ ഹാജരാക്കാനും സുപ്രിംകോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. കേസ് നാളെ രണ്ട് മണിയ്ക്ക് കോടതി വീണ്ടും പരിഗണിക്കും.

റിട്ടേണിങ് ഓഫിസറുടെ ഭാഗത്തുനിന്ന് സംഭവിച്ചത് ഗുരുതര വീഴ്ചയാണെന്നാണ് സുപ്രിംകോടതി ഇന്ന് നിരീക്ഷിച്ചത്. ബാലറ്റ് പേപ്പറുകള്‍ നാളെ ഹാജരാക്കാന്‍ സുപ്രിംകോടതി നിര്‍ദേശിച്ചിട്ടുണ്ട്. ജനുവരി 30നാണ് ഛണ്ഡീഗഡില്‍ മേയര്‍ തെരഞ്ഞെടുപ്പ് നടന്നത്. ബാലറ്റ് പേപ്പറുകളും വോട്ടെണ്ണല്‍ ദിവസത്തെ മുഴുവന്‍ വീഡിയോ റെക്കോര്‍ഡിംഗും ചൊവ്വാഴ്ച പരിശോധിക്കുമെന്ന് കോടതി പറഞ്ഞു.

പ്രിസൈഡിങ് ഓഫീസര്‍ എട്ട് വോട്ട് അസാധുവാക്കിയതിനെ തുടര്‍ന്നാണ് ബിജെപി നേതാവായ മനോജ് സോങ്കര്‍ മേയര്‍ സ്ഥാനം രാജിവച്ചതെന്ന് ആരോപണമുയര്‍ന്നിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. കോടതി വിഷയം പരിഗണിക്കുന്നതിന് തൊട്ടുമുന്‍പായി മനോജ് സോങ്കര്‍ മേയര്‍ സ്ഥാനം രാജിവച്ചിരുന്നു.