പ്രമുഖ നേതാവ് ബിജെപിയിലേക്ക് മാറാൻ നൂറ് കോടി ആവശ്യപ്പെട്ടു, ഇലക്ട്രൽ ബോണ്ടിൽ കൂടുതൽ പണം കിട്ടിയത് ബിജെപിക്ക്
കോഴിക്കോട്: ഇലക്ട്രൽ ബോണ്ടിൽ ഏറ്റവും കൂടുതൽ പണം കിട്ടിയത് ബിജെപിക്കാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. കോൺഗ്രസിനും പണം കിട്ടി. ഒരു പ്രമുഖ നേതാവ് ബിജെപിയിലേക്ക് മാറാൻ നൂറ് കോടിയാണ് ആവശ്യപ്പെട്ടത്. കമൽനാഥ് മാറുന്ന നാട്ടിൽ ആരാണ് ബിജെപിയിൽ ചേരാത്തതെന്നും എംവി ഗോവിന്ദൻ ചോദിച്ചു. കോഴിക്കോട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലീഗിനെ ഒഴിവാക്കിയാൽ കോൺഗ്രസിന്റെ അവസ്ഥ എന്താവും. ലീഗില്ലാതെ കോൺഗ്രസ് മത്സരിച്ചാൽ തോറ്റ് തുന്നം പാടും. ലീഗ് ഇല്ലാതെ രാഹുൽ വയനാട്ടിൽ മത്സരിക്കട്ടെ അപ്പോൾ മനസിലാവും തോൽവി. ഗവർണ്ണർ ഉൾപ്പെടെ നമുക്ക് എതിരാണ്, കേന്ദ്ര ഏജൻസികളും. അവ ഏതെന്ന് എണ്ണി പറയുന്നില്ല. ഒരു കാര്യം പറഞ്ഞാൽ അത് നടപ്പാക്കും- അതാണ് പിണറായിയെന്നും എംവി ഗോവിന്ദൻ പറഞ്ഞു.