Kerala

പുൽപ്പള്ളിയിലെ പ്രതിഷേധം; ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം അഞ്ചു കേസുകൾ രജിസ്റ്റർ ചെയ്തു; ആസൂത്രിത ആക്രമണം ഉണ്ടായോ എന്ന് അന്വേഷിക്കും

Spread the love

വാച്ചർ പോളിന്റെ മരണത്തെ തുടർന്ന് പുൽപ്പള്ളിയിലുണ്ടായ പ്രതിഷേധ സംഭവങ്ങളിൽ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം അഞ്ചു കേസുകൾ രജിസ്റ്റർ ചെയ്തു. കൂടാതെ പ്രതിഷേധത്തിൽ ആസൂത്രണ ആക്രമണമാണോ ഉണ്ടായതെന്നും പൊലീസ് അന്വേഷിക്കും. വനം വകുപ്പിന്റെ വാഹനം ആക്രമിച്ചതിനും പൊലീസ് ഉദ്യോഗസ്ഥരെ കല്ലെറിഞ്ഞതിനും മൃതദേഹം തടഞ്ഞതിനുമാണ് കേസ് എടുക്കുക.

കണ്ടാലറിയാവുന്ന 100 പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. അക്രമ ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്. വനംവകുപ്പിന്റെ വാഹനം ആക്രമിച്ചതും ഡെപ്യുട്ടി റേഞ്ച് ഓഫീസർ ഉൾപ്പെടെ കൈയേറ്റം ചെയ്യാനുള്ള ശ്രമം വരെയുണ്ടായി. ജനപ്രതിനിധികളെ പോലും അവഹേളിക്കുന്ന തരത്തിലേക്ക് പ്രതിഷേധം മാറിയിരുന്നു.

ആക്രമത്തിൽ ഒരാഴ്ചക്കിടെ രണ്ടുപേർ കൊല്ലപ്പെട്ട സംഭവത്തിലാണ് പ്രതിഷേധം നടന്നത്. പോളിന്റെ മൃതദേഹം പുൽപ്പള്ളി ടൗണിൽ പൊതുദർശനത്തിന് വെച്ചാണ് നാട്ടുകാർ പ്രതിഷേധിച്ചത്. പ്രതിഷേധം കനത്തതോടെ പൊലീസ് ലാത്തി വീശിയിരുന്നു. വനംവകുപ്പിന്റെ ജീപ്പ് പ്രതിഷേധക്കാർ വലിച്ചുകീറിയിരുന്നു. ജീപ്പിൻറെ കാറ്റഴിച്ചുവിട്ടുമാണ് നാട്ടുകാർ പ്രതിഷേധിച്ചത്.