Kerala

തമ്പാനൂർ റെയിൽവേ ലൈനിൽ കയറിപ്പിച്ചു; ഷോക്കേറ്റ യുവാവ് ഗുരുതര നിലയിൽ

Spread the love

തിരുവനന്തപുരം തമ്പാനൂർ റെയിൽവേ സ്റ്റേഷന് സമീപം യുവാവിന് ഇലക്ട്രിക്ക് ഷോക്കേറ്റു. റെയിൽവേ ലൈനിൽ നിന്നാണ് ഷോക്കേറ്റത്. ഗുരുതരമായ പൊള്ളലേറ്റ ത്യക്കണ്ണാപുരം സ്വദേശി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ. റെയിൽവേയ്ക്ക് സമീപമുള്ള മതിൽ ചാടിക്കടന്ന് ഇലക്ട്രിക്ക് ലൈനിൽ കയറിപ്പിടിക്കുകയായിരുന്നുവെന്ന് ദ്യക്സാക്ഷികൾ പറയുന്നു.

ആത്മഹത്യാ ശ്രമമെന്നാണ് പ്രാഥമിക നിഗമനം.ഗുരുതരമായി പരുക്കേറ്റ യുവാവിനെ ആദ്യം ജനറൽ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളജിലും എത്തിക്കുകയായിരുന്നു. യുവാവ് ആതമഹത്യക്ക് ശ്രമിച്ചതായാണ് പൊലീസ് നിഗമനം. വിഷയത്തിൽ പൊലീസ് കൂടുതൽ തെളിവുകൾ ശേഖരിച്ചുവരികെയാണ്.