Kerala

മടിയിൽ കനം ഉണ്ട് എന്നതാണ് യാഥാർത്ഥ്യം; അന്വേഷണം നിയമപരമായി തടസപ്പെടുത്താൻ ശ്രമിച്ചു’: വി ഡി സതീശൻ

Spread the love

വീണയ്ക്ക് അന്വേഷണത്തെ ഭയം, അന്വേഷണത്തിനെതിരായ നീക്കം പൊളിഞ്ഞുവെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. മുഖ്യമന്ത്രി ആദ്യം പറഞ്ഞത് അന്വേഷണത്തെ ഭയമില്ല എന്നാണ്. പിന്നീട് നിയമപരമായി അന്വേഷണം തടസ്സപ്പെടുത്താനാണ് ശ്രമിച്ചത്. ഇതിനായി മകൾ ബാംഗളൂരു ഹൈക്കോടതിയിൽ പോയി. മടിയിൽ കനം ഉണ്ട് എന്നതാണ് യാഥാർത്ഥ്യം

അന്വേഷണ സമയത്ത് ഇടപെടാൻ പാടില്ല എന്ന സുപ്രിം കോടതി വിധിയുണ്ട്. എന്നിട്ടും അന്വേഷണം തടസ്സപ്പെടുത്താൻ പോയി. ഇത് അന്വേഷണത്തെ ഭയപ്പെടുന്നു എന്നതിന്റെ തെളിവാണ്. അന്വേഷണത്തിൽ പൂർണമായി വിശ്വാസമില്ല.

എസ് എഫ് ഐ ഒയുടെ അന്വേഷണത്തിന് എന്തിനാണ് എട്ടു മാസത്തെ കാലപരിധി. പെട്ടെന്ന് നോക്കി തീർക്കാവുന്ന ഫയലുകൾ ആണ് ഉള്ളത്. എന്താണ് ഇവർ ചെയ്യാൻ പോകുന്നത് സൂക്ഷ്മതയോടെ കാത്തിരിക്കുന്നു.

സ്വർണ്ണക്കടത്ത് കേസിലും കരുവന്നൂർ കേസിലും സംഭവിച്ചത് തന്നെയാണ് ആവർത്തിക്കാൻ പോകുന്നത്. സിപിഐഎമ്മിന്റെ മീതെ പ്രഷർ ഉണ്ടാക്കി ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി സിപിഐഎം ബന്ധമുണ്ടാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. അതിന് കേന്ദ്ര ഏജൻസികളെ ദുരുപയോഗപ്പെടുത്തുന്നു. അവിഹിതമായ ബന്ധം സംഘപരിവാറും സിപിഐഎമ്മും തമ്മിലുണ്ടെന്നും വി ഡി സതീശൻ പറഞ്ഞു.

അക്കൗണ്ട് മരവിപ്പിച്ച സംഭവം. ബിജെപിയുടെ 6500 കോടിയുള്ള അക്കൗണ്ട് ചെയ്തിട്ടില്ല. കോൺഗ്രസിനെ ഇല്ലാതാക്കാനുള്ള ശ്രമം. ജനാധിപത്യവിരുദ്ധ നടപടി. എന്തും ചെയ്യാൻ ഈ ഫാസിസ്റ്റ് ഭരണകൂടം മടിക്കില്ല എന്നതിന്റെ തെളിവാണിത് ഇതിനെ നേരിടുമെന്നും വി ഡി സതീശൻ വ്യക്തമാക്കി.