കൊല്ലം പട്ടാഴിയിൽ നിന്ന് കാണാതായ കുട്ടികളെ കല്ലടയാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
കൊല്ലം പട്ടാഴിയിൽ നിന്ന് കാണാതായ കുട്ടികളെ കല്ലടയാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. വെണ്ടാർ ശ്രീവിദ്യാധിരാജ സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥികളായ ആദിത്യൻ (14) അമൽ (14)എന്നിവരാണ് മരിച്ചത്. കല്ലടയാറ്റിൽ ആറാട്ടുപുഴ പാറക്കടവിന് സമീപം മൃതദേഹങ്ങൾ കണ്ടെത്തി. ഇന്നലെ ഉച്ചമുതൽ വിദ്യാർത്ഥികളെ കാണാനില്ലാരുന്നു. ഇന്നലെ വൈകിട്ട് കുട്ടികൾ വീട്ടിലെത്തിയിരുന്നില്ല. ഇന്നലെ കുളിക്കാനിറങ്ങി അപകടത്തിൽപ്പെട്ടതാകാമെന്ന് നിഗമനം