Kerala

വന്ദേ ഭാരതിൽ കേരള ഭക്ഷണം വേണം; കേന്ദ്രത്തിന് കത്തയച്ച് കേരളം

Spread the love

വന്ദേ ഭാരതിൽ കേരള ഭക്ഷണം വേണം എന്നാവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയച്ച് കേരളം. കേരള വിഭവങ്ങൾ വിദേശ ടൂറിസ്റ്റുകളെ പോലും ആകർഷിക്കുന്നുവെന്ന് കത്തിൽ ചൂണ്ടി കാണിക്കുന്നു. കേരളത്തിന്റെ പ്രത്യേക പ്രതിനിധി കെവി തോമസാണ് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് കത്തയച്ചത്.

കേരള വിഭവങ്ങൾ വിദേശ ടൂറിസ്റ്റുകളെ പോലും ആകർഷിക്കുന്നുവെന്ന് കത്തിൽ ചൂണ്ടി കാണിക്കുന്നു. കേരളത്തിന്റെ പ്രത്യേക പ്രതിനിധി കെവി തോമസാണ് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് കത്തയച്ചത്.

നിലവിൽ സർവീസ് നടത്തുന്ന വന്ദേഭാരത് ട്രെയിനുകളിൽ ഉത്തരേന്ത്യൻ ഭക്ഷണങ്ങളാണെന്നും മലയാളികളായ യാത്രക്കാർക്ക് സ്വന്തം ഭക്ഷണം കഴിക്കാൻ കഴിയാത്ത സാഹചര്യമുണ്ടാക്കുന്നുവെന്നും കത്തിൽ പറയുന്നു. കൂടാതെ വന്ദേഭാരത് ട്രെയിനുകൾ പല സ്റ്റോപ്പുകളിലും കുറഞ്ഞ സമയം മാത്രമാണ് നിർത്തിയിടുന്നത്. അതിനാൽ യാത്രക്കാർക്ക് കയറാനും ഇറങ്ങാനും ഒരേ വാതിൽ ഉപയോഗിക്കുമ്പോൾ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്നും ഇത് പരിഹരിക്കാൻ പ്രത്യേക സംവിധാനം വേണമെന്നും കത്തിൽ ആവശ്യപ്പെട്ടു.