Kerala

സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി; സംസ്ഥാന സർക്കാരിന് CAGയുടെ രൂക്ഷവിമർശനം

Spread the love

സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയിൽ സിഎജിയുടെ രൂക്ഷവമർശനം. സാമ്പത്തിക ഉത്തരവാദിത്ത നിയമത്തിലെ ലക്ഷ്യങ്ങൾ നേടിയിട്ടില്ലെന്ന് വിമർശനം. മൊത്തം കടത്തിന്റെ ജിഎസ്ഡിപിയുമായുള്ള അനുപാതം കൂടിയെന്ന് സിഎജിയുടെ റിപ്പോർട്ട്. പരിധിയില്ലാതെ സർക്കാർ ഭൂമി പതിച്ചുനൽകിയെന്നും അർഹതയില്ലാത്തവർക്ക് ഭൂമി നൽകിയെന്നും റിപ്പോർട്ടിൽ ഗുരുതര പരാമർശം.

പെർഷൻ കമ്പനിയുടെ 11206.49 കോടി കുടിശ്ശികയും സർക്കാരിന്റെ അധിക ബാധ്യതയാണ്. കേന്ദ്രസർക്കാരിൽ നിന്ന് ലഭിച്ച ബാക്ക് ടു ബാക്ക് ലോൺ കടമായി പരിഗണിച്ചില്ല. സംസ്ഥാനത്തിന്റെ സ്വന്തം നികുതി വരുമാനം കുറഞ്ഞെന്ന് സിഎജി റിപ്പോർട്ടിൽ പറയുന്നു. 2017-2018ൽ 55.96 ആയിരുന്നത് 2021 മുതൽ 2022 വരെ 50.02 ശതമാനമായി കുറഞ്ഞെന്ന് റിപ്പോർട്ട്. റവന്യു വരുമാനത്തിന്റെ 19.98 ശതമാനം ഉപയോഗിച്ചത് പലിശയ്ക്കായെന്നും സിഎജി.

കിഫ്ബിയിലെ സർക്കാർ വാദം സ്വീകാര്യമല്ലെന്ന് സിഎജി റിപ്പോർട്ട് വ്യക്തമാക്കി. സ്വന്തം വരുമാനം മാറ്റിയാണ് കിഫ്ബി ബാധ്യതകൾ സർക്കാർ തീർക്കുന്നതെന്ന് റിപ്പോർട്ട്.