Saturday, December 28, 2024
Latest:
Kerala

രാവിലത്തെ ചികിത്സ കഴിഞ്ഞു, രോ​ഗിയെ കണ്ടില്ല; ആയുർവേദ ആശുപത്രിയിൽ രോഗിയെ മരിച്ച നിലയിൽ കണ്ടെത്തി

Spread the love

തിരുവനന്തപുരം: നെയ്യാറ്റിൻകര ആയുർവേദ ആശുപത്രിയിൽ രോഗിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഉദിയൻകുളങ്ങര അഴകിക്കോണം സ്വദേശി അജികുമാർ (45) ആണ് തൂങ്ങിമരിച്ചത്. ഇന്ന് രാവിലെ 7നാണ് സംഭവം. രോ​ഗി ഇവിടെ ചികിത്സയിലായിരുന്നു. ഇന്ന് രാവിലത്തെ ചികിത്സ കഴിഞ്ഞതിന് ശേഷമാണ് രോഗിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആശുപത്രി വളപ്പിലെ മരത്തിൽ രോ​ഗിയെ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റും. ശേഷം വീട്ടുകാർക്ക് വിട്ടുനൽകും.