Wednesday, April 23, 2025
Latest:
Kerala

ക്ഷേത്രോത്സവത്തിനിടെ യുവാവിന് കുത്തേറ്റു

Spread the love

ആലപ്പുഴ ചന്തിരൂരിൽ ക്ഷേത്രോത്സവത്തിനിടെ യുവാവിന് കുത്തേറ്റു. അരൂർ സ്വദേശി ആൽബിനാണ് (22) കുത്തേറ്റത്. മുൻ വൈരാഗ്യത്തെ തുടർന്നാണ് യുവാവിനെ ആക്രമിച്ചത് എന്നാണ് സൂചന. ഗുരുതരമായി പരിക്കേറ്റ ആൽബിനെ നെട്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുത്തിയവരെപ്പറ്റി വിവരം ലഭിച്ചെന്ന് പൊലീസ് അറിയിച്ചു. ചന്തിരൂർ ക്ഷേത്രോത്സവത്തിനിടെയാണ് കഴിഞ്ഞ ദിവസം ആന വിരണ്ടോടിയത്. കുമുർത്തുപടി ദേവീക്ഷേത്രത്തിൽ എത്തിച്ച തളയ്ക്കാട് ശിവ എന്ന ആനയാണ് വിരണ്ടത്. സംഭവത്തിൽ നാശനഷ്ടങ്ങളോ അപകടമോ ഉണ്ടായിട്ടില്ല.