Gulf

ഒമാനിൽ ഒഴുക്കിൽ പെട്ട് മലയാളി മരിച്ചു; മരിച്ചത് ആലപ്പുഴ സ്വദേശി

Spread the love

മസ്കറ്റ്: ഒമാനിൽ കനത്തമഴയിൽ മലയാളി ഒഴുക്കിൽ പെട്ടു മരിച്ചു. ആലപ്പുഴ സ്വദേശിയാണ് മരിച്ചതെന്നാണ് വിവരം. ശർഖിയ ഗവർണറേറ്റിലെ
ഹിബ്ര മേഖലയിലാണ് സംഭവം. കഴിഞ്ഞ ദിവസം രാത്രിയിലുണ്ടായ മഴ അൽപ്പം ശമിച്ചിട്ടുണ്ട്. കനത്തമഴയിൽ അഞ്ചു മരണം സ്ഥിരീകരിച്ചിരുന്നു. അതിനിടയിലാണ് ഒഴുക്കിൽപെട്ട് മലയാളി മരിച്ചതായും പുറത്ത് വരുന്നത്. ഇയാളുടെ മൃതേദഹം അപകടം നടന്ന സ്ഥലത്തെ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.