Kerala

തൃശൂര്‍ കുന്നംകുളത്ത് ആന ഇടഞ്ഞു; രണ്ടാം പാപ്പാനെ എടുത്തെറിഞ്ഞു

Spread the love

തൃശൂര്‍ കുന്നംകുളത്ത് ഇടഞ്ഞ ആന പാപ്പാനെ ആക്രമിച്ചു. പാണഞ്ചേരി ഗജേന്ദ്രന്‍ എന്ന ആനയാണ് ഇടഞ്ഞത്. അരമണിക്കൂറോളം ആന സ്ഥലത്ത് പരിഭ്രാന്തി പരത്തി. ഇടഞ്ഞ ആന പാപ്പാനെ എടുത്തെറിഞ്ഞു. പരിക്കുകളോടെ പാപ്പാനെ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

ചീരകുളം പൂരത്തിനെത്തിച്ച ആനയാണ് ഇടഞ്ഞത്. എന്നാല്‍ ആനയെ എഴുന്നെള്ളിപ്പിന് ഇറക്കിയിരുന്നില്ല. ഇന്ന് രാവിലെ 8.30ന് ആനയെ ലോറിയിലേക്ക് കയറ്റുന്നതിനിടെയാണ് ഇടഞ്ഞത്.