Monday, April 13, 2026
Latest:
Kerala

സി.പി.ഐ.എം സ്ഥാനാർഥി ചർച്ച അടുത്തയാഴ്ച; തെരഞ്ഞെടുപ്പിന് മുമ്പ് രണ്ടു മാസത്തെ ക്ഷേമപെൻഷൻ

Spread the love

സി.പി.ഐ.എം സ്ഥാനാർഥി ചർച്ച അടുത്തയാഴ്ച നടക്കും. അടുത്ത സംസ്ഥാന സെക്രട്ടേറിയറ്റിൽ സ്ഥാനാർഥി നിർണയം നടത്താൻ ധാരണയായി. ഈ മാസം 16നാണ് അടുത്ത സെക്രട്ടേറിയറ്റ്. തെരഞ്ഞെടുപ്പിന് മുമ്പ് രണ്ടു മാസത്തെ ക്ഷേമപെൻഷൻ നൽകുമെന്നും സംസ്ഥാന കമ്മിറ്റിയിൽ പ്രഖ്യാപനമുണ്ട്. ജനങ്ങളുടെ പ്രതിഷേധം അതോടെ ശമിക്കുമെന്ന പ്രതീക്ഷയിലാണ് നടപടി.

തിരഞ്ഞെടുപ്പിൽ മികച്ച സാധ്യതയെന്നാണ് സംസ്ഥാന സമിതി വിലയിരുത്തൽ. ഡൽഹി സമരവും, നവകേരള സദസും എൽഡിഎഫിന് മേൽക്കൈ നൽകി. സ്ഥാനാർത്ഥി നിർണയത്തിലെ മാനദണ്ഡങ്ങൾ സെക്രട്ടറിയേറ്റ് തീരുമാനിക്കും. എംഎൽഎമാർ മത്സരിക്കണോ, വനിത പ്രാതിനിധ്യം എത്ര വേണം എന്നതടക്കമുള്ള കാര്യങ്ങളും തീരുമാനിക്കും. യുവ പ്രാതിനിധ്യം സ്ഥാനാർഥി പട്ടികയിൽ വേണമെന്ന് ആവശ്യമുണ്ട്. അന്തിമ തിരുമാനം സംസ്ഥാന സെക്രട്ടറിയേറ്റ് എടുക്കും.