Kerala

ഗോഡ്‌സെയെ പ്രകീർത്തിച്ച അധ്യാപിക ഷൈജ ആണ്ടവനെ പൊലീസ് ചോദ്യം ചെയ്യുന്നു

Spread the love

ഗോഡ്‌സെയെ പ്രകീർത്തിച്ച എൻഐടി അധ്യാപിക ഷൈജ ആണ്ടവനെ പൊലീസ് ചോദ്യം ചെയ്യുന്നു. കുന്ദമംഗലം പൊലീസ് ചോദ്യം ചെയ്യുന്നത് ഷൈജ ആണ്ടവന്റെ ചാത്തമംഗലത്തെ വീട്ടിലെത്തി. കുന്ദമംഗലം സിഐയുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യൽ.ഇവര്‍ക്കെതിരെ കലാപാഹ്വാനത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്.

ഗോഡ്‌സെ ഇന്ത്യയെ രക്ഷിച്ചതില്‍ അഭിമാനമെന്ന എന്‍ഐടി അധ്യാപിക ഷൈജ ആണ്ടവന്റെ കമന്റിനെതിരെയാണ് അന്വേഷണം. എസ്എഫ്‌ഐ, കെഎസ്‌യു, എംഎസ്എഫ് എന്നീ വിദ്യാര്‍ത്ഥി സംഘടനകള്‍ നല്‍കിയ പരാതിയില്‍ കേസ് എടുത്തിരുന്നുവെങ്കിലും, ഷൈജ ആണ്ടവന്‍ അവധിയില്‍ പ്രവേശിച്ചതിനാല്‍ ചോദ്യം ചെയ്യാന്‍ സാധിച്ചിരുന്നില്ല. ഇതോടെയാണ് വീട്ടിലെത്തി ചോദ്യം ചെയ്യാനുള്ള പൊലീസിന്റെ നീക്കം.

അധ്യാപികയുടെ ഫേസ്ബുക്ക് കമന്റിനെ കുറിച്ച് അന്വേഷിക്കാന്‍ കോഴിക്കോട് എന്‍ഐടി കഴിഞ്ഞ ദിവസം പ്രത്യേക സമിതിയെ നിയോഗിച്ചിട്ടുണ്ട്. സമിതി നല്‍കുന്ന അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഉചിതമായ നടപടികള്‍ ഉണ്ടാവുമെന്നാണ് എന്‍ഐടിയുടെ വിശദീകരണം. ഗോഡ്‌സെ അനുകൂല പരാമര്‍ശങ്ങളെ പിന്തുണക്കില്ലെന്നും എന്‍ഐടി വ്യക്തമാക്കി.