Kerala

‘ആളെക്കൊല്ലി കാട്ടാന കർണാടക ഭാഗത്തേക്ക് നീങ്ങുന്നു’; ഏറ്റവും പുതിയ വിവരം ഇങ്ങനെ

Spread the love

വയനാട് പടമലയിൽ ഇറങ്ങിയ ആളെക്കൊല്ലി കാട്ടാന മണ്ണുണ്ടിയിൽ. കാട്ടാന കർണാടക ഭാഗത്തേക്ക് നീങ്ങുന്നു. ആന ചേലൂർ മണ്ണുണ്ടിക്ക് സമീപമുള്ള വനമേഖലയിലെന്ന് നിഗമനം. നാഗർഹോള വന്യജീവി സങ്കേതത്തിലേക്ക് നീങ്ങുന്നു.

മഖ്‌നയെ പിടികൂടുന്ന ദൗത്യം വൈകാതെ തുടങ്ങും. ബേലൂർ മഖ്ന നിലവിൽ ചാലിഗദ്ധ ഭാഗത്ത്‌ ഉണ്ടെന്നാണ് ഏറ്റവും ഒടുവിൽ ലഭിച്ച വിവരം. ആര്‍ആര്‍ടി വിഭാഗം ആനയെ അകലം ഇട്ട് നിരീക്ഷിക്കുകയാണ്. കുന്നിന്റെ മുകളിലുള്ള ആനയെ സുരക്ഷിതമായി ഒരിടത്തേക്ക് ഇറക്കാനാകും ദൗത്യ സംഘം ശ്രമിക്കുക.

Read Also : ‘പാക് തെരഞ്ഞെടുപ്പിൽ എതിരാളികളെ ഞെട്ടിച്ച് ഇമ്രാൻ്റെ പാർട്ടി’; പിടിഐ മുന്നേറ്റം, അക്രമണങ്ങളിൽ 12 മരണം

അതേസമയം കാട്ടാന ആക്രമണത്തിന് വഴിതെറ്റിച്ചത് കർണാടക വനംവകുപ്പിന്റെ വീഴ്ച. ആനയുടെ സഞ്ചാരം സംബന്ധിച്ച വിവര കൈമാറ്റത്തിൽ കർണാടക വനംവകുപ്പിന് വീഴ്ച സംഭവിച്ചു. റേഡിയോ കോളർ വിവരങ്ങൾ കേരളം ആവശ്യപ്പെട്ടിട്ടും നൽകാൻ തയ്യാറായില്ലെന്നു് ആരോപണം.

ആനയുടെ സഞ്ചാരപാത സംബന്ധിച്ച ഫ്രീക്വൻസി കർണാടകയോട് ആവശ്യപ്പെട്ടിട്ടും നൽകിയില്ലെന്ന് കേരള വനം വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. അജീഷ് കൊല്ലപ്പെട്ടെന്ന വിവരം കർണാടകയ്ക്ക് കൈമാറിയശേഷമാണ് .ഫീക്വൻസി നൽകിയത്. കോയമ്പത്തൂരിൽ നിന്ന് റിസീവർ എത്തിച്ചാണ് ആനയെ നിരീക്ഷിക്കാൻ സൗകര്യമൊരുക്കിയത്.

തണ്ണീർ കൊമ്പന്റെ റേഡിയോ കോളർ വിവരങ്ങൾ ആദ്യ ഘട്ടത്തിൽ ലഭിച്ച സമയത്ത് അതിനൊപ്പം ഈ ആനയുടെ സഞ്ചാരപാതയിൽ മഖ്‌ന എന്ന ആനയും ഉണ്ടായിരുന്നതായി വിവരം നൽകിയിരുന്നു. അജീഷിനെ ആന ആക്രമിക്കുമ്പോൾ ബേഗൂർ റേഞ്ചിലെ വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തുണ്ടായിരുന്നു. ആനയെ ഇന്ന് മയക്കുവെടിവെച്ച് പിടികൂടും. തുടർന്ന് മുത്തങ്ങയിലേക്ക് മാറ്റാനാണ് തീരുമാനം.