Kerala

പെട്രോൾ പമ്പുകളിൽ കുടിശിക; ആലപ്പുഴ നഗരത്തിലെ ആറ് പൊലീസ് സ്റ്റേഷനുകളിൽ പ്രതിസന്ധി

Spread the love

പെട്രോൾ പമ്പുകളിൽ കുടിശിക, സംസ്ഥാനത്തെ പൊലീസ് വാഹനങ്ങൾക്ക് ഡീസൽ ലഭിക്കുന്നില്ല. 70 കി മി സഞ്ചരിച്ചാണ് ഇന്ധനം നിറയ്ക്കുന്നത്. ആലപ്പുഴ നഗരത്തിലെ ആറ് പൊലീസ് സ്റ്റേഷനുകളിൽ പ്രതിസന്ധി.

2021 മുതലുള്ള തുക ലഭിക്കാനുണ്ടെന്ന് പമ്പ് ഉടമകൾ. ഇന്ധനം നിറയ്ക്കാൻ അധിക ദൂരം ഓടുന്നത് കൊണ്ട് നഷ്ടം ലക്ഷങ്ങൾ. ഇന്നലെ 34 കിലോമീറ്റർ ദൂരെയുള്ള പമ്പിലേക്ക് പോയ ജീപ്പ് ഇടിച്ച് യുവാവ് മരിച്ചിരുന്നു. കേരള പൊലീസിന്റെ വാഹനങ്ങളില്‍ ഇന്ധനം നിറച്ചതിന്റെ കുടിശിക പോലും പമ്പുടമകള്‍ക്ക് ഇതുവരെ നല്‍കിയിട്ടില്ല. സംസ്ഥാനത്തെ പമ്പുടമകള്‍ക്ക് 145 കോടി രൂപയോളം കുടിശിക ഇനത്തില്‍ സര്‍ക്കാര്‍ നല്‍കാനുണ്ട്.

അത് കൊണ്ട് ഒരു വാഹനത്തിന് മാസം 250 ലിറ്റര്‍ ഡീസല്‍ മാത്രം അനുവദിച്ചാല്‍ മതിയെന്നാണ് പുതിയ തീരുമാനം.ആറു മാസം മുന്‍പാണ് രണ്ട് മാസത്തെ കുടിശിക നല്‍കിയത്. ഇനിമുതല്‍ പൊലീസ് വാഹനങ്ങള്‍ക്ക് അധിക ഇന്ധനം നല്‍കാനുളള സംവിധാനം നിര്‍ത്തലാക്കാനാണ് തീരുമാനമെടുത്തിരിക്കുന്നത്.

ഡീസല്‍ തികയാതെ വരുമ്പോഴും പണം ഇല്ലാത്തപ്പോഴും ഉദ്യോഗസ്ഥര്‍ തങ്ങളുടെ കൈയില്‍ നിന്ന് പണം എടുത്ത് ഇന്ധനം നിറയ്ക്കുകയും അതിന് ശേഷം അധിക ക്വാട്ട അനുവദിക്കാന്‍ അപേക്ഷ നല്‍കുകയുമാണ് ചെയ്യാറുള്ളത്.പെട്രോള്‍ പമ്പുകളില്‍നിന്നും ജനുവരി ഒന്നുമുതല്‍ പൊലീസ് വാഹനങ്ങള്‍ക്ക് ഇന്ധനം നല്‍കേണ്ടെന്ന തീരുമാനത്തിലാണ് പെട്രോളിയം ഡീലേഴ്സ് അസോസിയേഷനുള്ളത്. പ്രശ്നം പരിഹരിക്കാന്‍ ഒന്നരക്കോടി ഡി.ജി.പി ധനവകുപ്പിനോട് ആവശ്യപ്പെട്ടു.