National

തലയ്ക്ക് 8 ലക്ഷം വിലയിട്ടിരുന്ന നക്സലൈറ്റ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

Spread the love

ഛത്തീസ്ഗഡിലെ ദന്തേവാഡ ജില്ലയിൽ സുരക്ഷാ ഉദ്യോഗസ്ഥരുമായുള്ള ഏറ്റുമുട്ടലിൽ ഒരു നക്സലൈറ്റ് കൊല്ലപ്പെട്ടു. ദന്തേവാഡ-സുക്മ ജില്ലകളുടെ അതിർത്തിയിലുള്ള ഗോണ്ട്പള്ളി, പർലഗട്ട, ബദേപള്ളി ഗ്രാമങ്ങൾക്കിടയിലുള്ള വനപ്രദേശമായ കുന്നിൽ കഴിഞ്ഞ ദിവസമാണ് ഏറ്റുമുട്ടൽ ഉണ്ടായത്. സംഭവസ്ഥലത്ത് നിന്ന് ഒരു നാടൻ പിസ്റ്റളും നാല് വെടിയുണ്ടകളും മാവോയിസ്റ്റുമായി ബന്ധപ്പെട്ട മറ്റ് വസ്തുക്കളും കണ്ടെടുത്തു.

അന്തർ ജില്ലാ അതിർത്തിയിൽ നക്സലൈറ്റുകളുടെ സാന്നിധ്യമുണ്ടെന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് ഓപ്പറേഷൻ ആരംഭിച്ചത്. സുക്മ ജില്ലയിലെ ഗോലാപള്ളി പ്രദേശത്ത് താമസിക്കുന്ന ചന്ദ്രണ്ണ(50) എന്ന നക്‌സലൈറ്റാണ് കൊല്ലപ്പെട്ടത്. മൂന്ന് പതിറ്റാണ്ടായി നിരോധിത മാവോയിസ്റ്റ് സംഘടനയിൽ സജീവമായിരുന്ന ഇയാൾക്ക് എട്ട് ലക്ഷം രൂപ പാരിതോഷികമായി പ്രഖ്യാപിച്ചിരുന്നതായി ദന്തേവാഡ പൊലീസ് സൂപ്രണ്ട് ഗൗരവ് റായ് പത്രസമ്മേളനത്തിൽ പറഞ്ഞു.