Kerala

കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ കേരള സർക്കാർ പ്രഖ്യാപിച്ച ഡൽഹി സമരം നാളെ

Spread the love

കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ കേരള സർക്കാർ പ്രഖ്യാപിച്ച ഡൽഹി സമരം നാളെ. പ്രതിഷേധത്തിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ള നേതാക്കൾ രാജ്യതലസ്ഥാനത്തെത്തി. മുഖ്യമന്ത്രി ഇന്ന് മാധ്യമങ്ങളെ കാണും. ജന്തർമന്തറിൽ നടക്കുന്ന പ്രതിഷേധത്തിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ, എൻസിപി അധ്യക്ഷൻ ശരദ് പവാർ, എന്നിവരും ഡിഎംകെ, സമാജ്‌വാദി, ആർജെഡി പാർട്ടികളുടെ പ്രതിനിധികളും പങ്കെടുക്കും. യുഡിഎഫ് വിട്ടു നിൽക്കുന്നതിനാൽ കോൺഗ്രസിന്റെ ദേശീയ നേതാക്കൾ സമരത്തിൽ പങ്കെടുക്കില്ല.