മധ്യപ്രദേശിലെ പടക്ക ഫാക്ടറിയിൽ വൻ സ്ഫോടനം; 11 പേർ മരിച്ചു
മധ്യപ്രദേശ് ഹർദ ജില്ലയിലെ പടക്ക നിർമാണശാലയിലുണ്ടായ തീപിടിത്തത്തിൽ 11 പേർ മരിച്ചു. തീപിടിത്തത്തെ തുടർന്നുണ്ടായ സ്ഫോടനത്തിൽ 60 ഓളം പേർക്ക്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചിലരുടെ നില ഗുരുതരമാണെന്ന് റിപ്പോർട്ട്. സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു. സംഭവത്തിൽ മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ് വിശദാംശങ്ങൾ തേടിയിട്ടുണ്ട്.
സംഭവം നടക്കുമ്പോൾ 150 ഓളം തൊഴിലാളികൾ ഫാക്ടറി പരിസരത്തുണ്ടായിരുന്നതായി റിപ്പോർട്ട്. നിരവധി പേർ കുടുങ്ങിക്കിടക്കുന്നുണ്ട്. അതിശക്തമായ സ്ഫോടനമാണ് പടക്ക ഫാക്ടറിയിൽ ഉണ്ടായത്. പൊട്ടിത്തെറിയുടെ പ്രകമ്പനം സിയോനി മാൾവ പ്രദേശത്തം വരെ അനുഭവപ്പെട്ടതായി റിപ്പോർട്ടുകൾ പറയുന്നു.
ഫയർ എഞ്ചിനുകൾ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമം തുടരുകയാണ്. ‘രക്ഷാപ്രവർത്തനം തുടരുകയാണ്. ദേശീയ ദുരന്ത നിവാരണ സേനയെയും വിളിച്ചിട്ടുണ്ട്’-ജില്ലാ കളക്ടർ ഋഷി ഗാർഗ് പറഞ്ഞു.