Kerala

ചന്ദന കൃഷി പ്രോത്സാഹിപ്പിക്കും, ചട്ടങ്ങളിൽ മാറ്റം വരുത്തും; ധനമന്ത്രി

Spread the love

ചന്ദന കൃഷി പ്രോത്സാഹിപ്പിക്കാൻ ചടങ്ങളിൽ മാറ്റം വരുത്തുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. ഇതിനുവേണ്ടി നിയമങ്ങളില്‍ കാലോചിതമായ മാറ്റം കൊണ്ടുവരുമെന്നും ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ സംസ്ഥാന ബജറ്റ് അവതരിപ്പിക്കുന്നതിനിടയില്‍ വ്യക്തമാക്കി. മനുഷ്യ വന്യജീവി സംഘര്‍ഷത്തിന് പരിഹാരം കാണും.

വനാതിര്‍ത്തി മേഖലയിലുള്ളവരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ ഇടപെടല്‍. മനുഷ്യ-വന്യജീവി സംഘര്‍ഷത്തിലെ ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കി. ചന്ദനത്തടികള്‍ മുറിക്കുന്നത് ഇളവുകള്‍ വരുത്തും. ചന്ദന കൃഷിയുമായി.ബന്ധപ്പെട്ട നിയമം കാലോചിത പരിഷ്‌കരിക്കും.സ്വകാര്യ ഭൂമിയില്‍ നിന്ന് ചന്ദനം സംഭരിക്കാന്‍ നടപടിയെടുക്കുമെന്നും ധമന്ത്രി കെ എന്‍ ബാലഗോപാല്‍ സംസ്ഥാന ബജറ്റ് അവതരിപ്പിക്കുന്നതിനിടയില്‍ വ്യക്തമാക്കി.

സംസ്ഥാന ബജറ്റില്‍ വ്യവസായ മേഖലയ്ക്ക് 1829 കോടി അനുവദിച്ചു. കയര്‍ വ്യവസായത്തിന് 107.6 കോടിയും കയര്‍ മേഖലയ്ക്ക് 107.64 കോടി രൂപയും അനുവദിച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. സംസ്ഥാനത്ത് ലൈഫ് പദ്ധതിക്കായി 1132 കോടി അനുവദിച്ച് സംസ്ഥാന ബജറ്റ്. സ്വച്ഛ് ഭാരത് മിഷനുവേണ്ടി 7.5 കോടി അനുവദിച്ചുവെന്നും ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ബജറ്റില്‍ പറഞ്ഞു.

ലൈഫ് പദ്ധതിയിൽ അടുത്ത രണ്ടു വർഷത്തേക്ക് 10000 കോടിയുടെ നിർമ്മാണ പ്രവർത്തനം. ഭവന നിർമാണ മേഖലക്ക് 57.62 കോടി അനുവദിച്ചു. ലക്ഷം വീട് പദ്ധതിക്ക് 10 കോടിയും അന്താരാഷ്ട്രവാണിജ്യ സമുച്ചയം 2152 കോടിയും അനുവദിച്ചു.