Kerala

ബിജെപി പ്രവേശനം, അനുവാദം വാങ്ങേണ്ട പിതാക്കന്മാരിൽ നിന്നെല്ലാം അനുവാദം കിട്ടിയിട്ടുണ്ട്; ഷോൺ ജോർജ്

Spread the love

ബിജെപി പ്രവേശനവുമായി ബന്ധപ്പെട്ട് അനുവാദം വാങ്ങേണ്ട പിതാക്കന്മാരിൽ നിന്നെല്ലാം അനുവാദം കിട്ടിയിട്ടുണ്ടെന്ന് പി.സി ജോർജിന്റെ മകൻ ഷോൺ ജോർജ്. ജനകീയ കോടതിയിൽ സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യത്തിൽ പ്രതികരിച്ചത്. അനുവാദം തന്ന പിതാക്കന്മാരുടെ പേരെടുത്ത് പറയുന്നത് ശരിയല്ലാത്തതുകൊണ്ട് മാത്രം പറയുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന് എതിരായ ഹർജി ഫയൽ ചെയ്ത കാര്യം ബിനീഷ് കോടിയേരിയോട് പറഞ്ഞിരുന്നു. ഹർജി ഫയൽ ചെയ്ത് രണ്ട് ദിവസത്തിന് ശേഷമാണ് ഇക്കാര്യം പറഞ്ഞത്. ഹർജി താൻ തന്നെ ഫയൽ ചെയ്യണോ എന്ന് ബിനീഷ് ചോദിച്ചു. അച്ഛനെ കൊണ്ട് ഫയൽ ചെയ്യിപ്പിച്ചാൽ പോരേയെന്നും ചോദിച്ചിരുന്നു. ബിനീഷും താനും ചെറുപ്പം മുതലേ ഉള്ള സുഹൃത്തുക്കൾ എന്നും ഷോൺ പറഞ്ഞു.

പ്രൊഫസർ ടി. ജെ ജോസഫിന്‍റെ കൈവെട്ടിയ കേസിൽ ജോസഫ് മാഷ് ഇസ്ലാമിനെ വിമർശിച്ചത് തെറ്റ് തന്നെയാണ്. ഉദാഹരണത്തിന് ക്രൈസ്തവർ മാത്രമേ ബൈബിളിനെ കുറിച്ച് വിമർശനാത്മകമായി സംസാരിക്കാവൂ. ഇതര മതസ്ഥർ മത വിമർശനം നടത്തുമ്പോൾ വിശ്വാസം മുറിപ്പെടുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.