റോഡിന് വീതി കൂട്ടാന്‍ സ്വന്തം വീട് പൊളിച്ച് നൽകി ബിജെപി എംഎല്‍എ; ജനങ്ങള്‍ക്ക് ‘ബുള്‍ഡോസര്‍ നീതി’ വേണമെന്ന് രമണ റെഡ്ഡി
ഹൈദരാബാദിൽ റോഡ് വീതികൂട്ടാന്‍ സ്വന്തം വീട് തന്നെ പൊളിച്ചുമാറ്റാന്‍ ബുള്‍ഡോസറിനെ സ്വാഗതം ചെയ്ത് ബിജെപി എംഎല്‍എ രമണ റെഡ്ഡി. തെലങ്കാനയിലെ കാമറെഡ്ഡി മണ്ഡലത്തിലെ എംഎല്‍എയാണ് രമണ റെഡ്ഡി. ടൈംസ് ഓഫ് ഇന്ത്യയാണ് വാർത്ത റിപ്പോർട്ട് ചെയുന്നത്.
റോഡിന് വീതികൂട്ടാന്‍ സ്വന്തം വീട് തന്നെ പൊളിക്കാന്‍ ബുള്‍ഡോസറിനെ സ്വാഗതം ചെയ്യുകയാണ് രമണ റെഡ്ഡി. “എന്റെ വീട് ഇടിച്ചുനിരത്തുന്നത് ഒരു വലിയ ത്യാഗമായി ഞാന്‍ കാണുന്നില്ല. കാമറെഡ്ഡിയിലെ ജനങ്ങളുടെ സൗകര്യത്തിന് വേണ്ടിയാണ് ഞാന്‍ എന്റെ വീട് തകര്‍ത്തത്,”- കെ.വി.രമണ റെഡ്ഡി പറയുന്നു.
Read Also : Union Budget 2024; 2047ൽ ഇന്ത്യയെ വികസിത രാജ്യമാക്കുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ
കാമറെഡ്ഡിയിലെ പതിറ്റാണ്ടുകൾ പഴക്കമുള്ള കുടുംബവീടാണ് സ്വമേധയാ പൊളിച്ചത്. കാമറെഡ്ഡി- അഡ്ലൂർ റോഡിന്റെ വീതി കൂട്ടുന്നതിനായാണ് അദ്ദേഹം ഈ ദൗത്യം ഏറ്റെടുത്തത്.കാമറെഡ്ഡി- അഡ്ലൂർ റോഡിന്റെ വീതി കൂട്ടുന്നതിനായാണ് അദ്ദേഹം ഈ ദൗത്യം ഏറ്റെടുത്തത്. ആറ് കോടി രൂപ വിലമതിക്കുന്ന 1,000 സ്ക്വയർ ഫീറ്റിലുള്ള വീടാണ് പൊളിച്ചുമാറ്റിയത്.
മുനിസിപ്പൽ കമ്മീഷണറും മറ്റ് ഉദ്യോഗസ്ഥരുമായി നിരവധി ചർച്ചകൾ നടത്തിയതിന് ശേഷമാണ് വീട് പൊളിക്കൽ നടപടിയിലേക്ക് കടന്നത്. തന്റെ ഈ തീരുമാനം ത്യാഗമല്ലെന്നും ജനങ്ങളുടെ യാത്രാസൗകര്യം സുഗമമാക്കാനാണ് ഇത് ചെയ്തതെന്നും വെങ്കിട്ടരമണ റെഡ്ഡി മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു.