Kerala

കോട്ടയത്ത് ചുവരെഴുത്തിനെ ചൊല്ലി തർക്കം; തോമസ് ചാഴിക്കാടൻ എംപിയുടെ സഹോദരന്റെ പേരിലുള്ള സ്ഥലത്ത് ജോസഫ് ഗ്രൂപ്പ് ചുവരെഴുതി

Spread the love

കോട്ടയത്ത് ചുവരെഴുത്തിനെ ചൊല്ലി തർക്കം. തോമസ് ചാഴിക്കാടൻ എംപിയുടെ സഹോദരന്റെ പേരിലുള്ള സ്ഥലത്ത് ജോസഫ് ഗ്രൂപ്പ് ചുവരെഴുതി. അനുമതിയില്ലാതെയാണ് യുഡിഎഫ് സ്ഥാനാർത്ഥിക്കായി ചുവരെഴുതിയതെന്ന് കേരള കോൺഗ്രസ് മാണി വിഭാഗം ആരോപിച്ചു. ചുവരെഴുത്ത് മായ്ച്ചുകളയണമെന്നാവശ്യപ്പെട്ട് ജില്ലാ കളക്ടർക്ക് പരാതി നൽകി.

സ്ഥാനാർത്ഥി ആരാണെന്ന് അറിയുന്നതിന് മുമ്പ്, ഇന്നലെയാണ് കോട്ടയം പാർലമെന്റ് മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥിയെ വിജയിപ്പിക്കുക എന്ന ചുവരെഴുത്ത് പ്രത്യക്ഷപ്പെട്ടത്. എന്നാൽ സ്ഥാനാർത്ഥിയുടെ പേര് എഴുതിയില്ല. സ്ഥാനാർത്ഥി ആരാണെന്ന് അറിയാത്തതുകൊണ്ടാണ് പേര് എഴുതാതിരുന്നത്.

വിവാദമായതോടെ ചുവര് മാറിപ്പോയതാണെന്ന് UDF വിശദീകരിച്ചു . പിന്നാലെ എൽഡിഎഫ് ഇവിടെ ചുവരെഴുതി.

അതേസമയം കോട്ടയത്തിനു പുറമേ ഇടുക്കി സീറ്റിന് വേണ്ടിയും ശക്തമായ അവകാശവാദം ഉന്നയിക്കാനാണ് കേരള കോൺഗ്രസ് എം തീരുമാനം. ആവശ്യം സംസ്ഥാന നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്ന് ഇടുക്കി ജില്ലാ പ്രസിഡണ്ട് ജോസ് പാലത്തിനാൽ പറഞ്ഞു.