Tuesday, February 4, 2025
Latest:
Kerala

മണ്ണ്, ഭൂമാഫിയ സംഘത്തിൽ നിന്നും പണം കൈപ്പറ്റി എന്ന് ആരോപണം; രണ്ട് പൊലീസുകാർക്ക് സസ്‌പെൻഷൻ

Spread the love

മണ്ണ്, ഭൂമാഫിയ സംഘത്തിൽ നിന്നും പണം കൈപ്പറ്റി എന്ന് ആരോപണത്തിൽ രണ്ട് പൊലീസുകാർക്ക് സസ്‌പെൻഷൻ. പോത്തൻകോട് എസ് എച്ച് ഒ ഇതിഹാസ് താഹ, എഎസ്‌ഐ വിനോദ് എന്നിവരെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തു. അന്വേഷണ ഉദ്യോഗസ്ഥനായ നെയ്യാറ്റിൻകര ഡിവൈഎസ്പി അമ്മിണിക്കുട്ടൻ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്‌പെൻഷൻ.

മണ്ണ്, മണൽ മാഫിയയിൽ നിന്നും പണം കൈപ്പറ്റി എന്ന ആരോപണത്തിൽ കഴിഞ്ഞദിവസം രണ്ടുപേർക്കുമെതിരെ അന്വേഷണം നടത്തിയിരുന്നു. പൊലീസ് ഉദ്യോഗസ്ഥർക്ക് പണം കൊടുക്കുന്നതിനെ പറ്റിയുള്ള മണ്ണ് മാഫിയ സംഘത്തിൻറെ ഫോൺ സംഭാഷണം പുറത്തായതോടെയാണ് റേഞ്ച് ഐ ജി ആർ നിശാന്തിനി അന്വേഷണം പ്രഖ്യാപിച്ചത്.