വർക്കലയിൽ കസ്റ്റഡിയിൽ ഇരിക്കെ മരിച്ച മോഷണ കേസ് പ്രതി രാംകുമറിൻ്റെ പോസ്റ്റ്മോർട്ടം ഇന്ന്
തിരുവനന്തപുരം വർക്കലയിൽ കസ്റ്റഡിയിൽ ഇരിക്കെ മരിച്ച മോഷണ കേസ് പ്രതി രാംകുമറിൻ്റെ മൃതദേഹം ഇന്ന് പോസ്റ്റ്മോർട്ടം ചെയ്യും. ഇന്നലെ വൈകിട്ട് കോടതിയിൽ ഹാജരാക്കിയപ്പോൾ ആണ് മജിസ്ട്രേറ്റിന് മുന്നിൽ രാംകുമാർ കുഴഞ്ഞുവീണ് മരിച്ചത്.
രാംകുമാർ അടങ്ങുന്ന അഞ്ചംഗ സംഘം ചൊവ്വാഴ്ച രാത്രിയാണ് വർക്കല ഹരിഹരപുരത്ത് വീട്ടുകാരെ മയക്കികിടത്തി മോഷണം നടത്തിയത്. കവർച്ചക്ക് ശേഷം രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് രാംകുമറിനിയും കൂട്ടാളി ജനാർദ്ദന ഉപദ്ധ്യയെയും നാട്ടുകാർ പിടികൂടിയത്.
വയോധികക്കടക്കം ഭക്ഷണത്തിൽ ലഹരി കലർത്തി നൽകിയ വീട്ടുജോലിക്കാരി സോഹില ഉൾപ്പെടെയുള്ള മൂന്ന് പേർക്കായി അയിരൂർ പൊലീസ് അന്വേഷണം ശക്തമാക്കി. സംഘത്തിലെ മുഴുവൻപേരും നേപ്പാൾ സ്വദേശികൾ ആണെന്ന് പൊലീസ് സ്ഥിരീകരിച്ചിരുന്നു.