2024ലെ പത്മ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; മൂന്ന് മലയാളികള്‍ക്ക് പത്മശ്രീ
ഈ വര്‍ഷത്തെ പത്മ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മൂന്ന് മലയാളികള്‍ക്കുള്‍പ്പെടെ ആകെ 34 പേര്‍ക്കാണ് ഈ വര്‍ഷം പത്മശ്രീ ലഭിച്ചത്. കഥകളി ആചാര്യന്‍ സദനം ബാലകൃഷ്ണന്‍, കാസര്‍ഗോട്ടെ കര്‍ഷകന്‍ സത്യനാരായണ ബെലേരി, തെയ്യം കലാകാരന്‍ ഇ പി നാരായണന്‍ എന്നിവര്‍ക്കാണ് കേരളത്തില്‍ നിന്ന് പത്മശ്രീ.
കഴിഞ്ഞ ദിവസം ഭാരത് രത്‌ന പ്രഖ്യാപിച്ചിരുന്നു. ബിഹാര്‍ മുന്‍ മുഖ്യമന്ത്രി കര്‍പ്പൂരി താക്കൂറിനാണ് മരണാനന്തര ബഹുമതിയായി പുരസ്‌കാരം. ബിഹാറില്‍ മദ്യ നിരോധനത്തിനായും സംവരണത്തിനായും പോരാടിയ കര്‍പ്പൂരി താക്കൂര്‍, ബിഹാറിലെ ആദ്യ കോണ്‍ഗ്രസ് ഇതര മുഖ്യമന്ത്രിയാണ്. താക്കൂറിന്റെ നൂറാം ജന്മവാര്‍ഷികത്തിന് തൊട്ടുമുമ്പാണ് ഭാരത് രത്‌ന പ്രഖ്യാപനം.
പത്മശ്രീ ജേതാക്കൾ
പർബതി ബറുവ, ചാമി മുർമു, സംഗതങ്കിമ, ജഗേശ്വർ യാദവ്, ഗുർവിന്ദർ സിംഗ്, സത്യനാരായണ ബേളേരി, കെ ചെല്ലമ്മാൾ, ഹേംചന്ദ് മാഞ്ചി,
യാനുങ് ജമോ ലെഗോ, സോമണ്ണ, സർബേശ്വരി ബസുമതരി, പ്രേമ ധനരാജ്, ഉദയ് വിശ്വനാഥ് ദേശ്പാണ്ഡെ, ശാന്തി ദേവി പാസ്വാനും ശിവൻ പാസ്വാനും( ചിത്രകാരന്മാർ) രത്തൻ കഹാ, അശോക് കുമാർ ബിശ്വാസ്, ബാലകൃഷ്ണൻ സദനം പുതിയ വീട്ടിൽ, ഉമാ മഹേശ്വരി ഡി, ഗോപിനാഥ് സ്വയിൻ, സ്മൃതി രേഖ ചക്മ, ഓംപ്രകാശ് ശർമ്മ, നാരായണൻ ഇ പി, ഭഗബത് പധാൻ, സനാതൻ രുദ്ര പാൽ, ബദ്രപ്പൻ എം, ലെപ്ച, മച്ചിഹാൻ സാസ , ഗദ്ദം സമ്മയ്യ, ജങ്കിലാൽ, ദാസരി കൊണ്ടപ്പ, ബാബു റാം യാദവ്