ഗവർണർ നിയമസഭയെ അപമാനിച്ചു’; ആരിഫ് മുഹമ്മദ് ഖാനെതിരെ കെ മുരളീധരൻ
പ്രാണ പ്രതിഷ്ഠാ ചടങ്ങിനെ രാഷ്ട്രീയ വൽക്കരിച്ചതിനാലാണ് കോൺഗ്രസ് രാമക്ഷേത്ര ചടങ്ങ് ബഹിഷ്കരിച്ചതെന്ന് മുരളീധരൻ എംപി. വിശ്വാസികൾക്ക് പോകാം പോകാതിരിക്കാം. ശശി തരൂരും താനും ശ്രീരാമ ഭക്തനാണ്. മതേതര രാഷ്ട്രീയത്തിലെ പ്രധാനമന്ത്രി ക്ഷേത്ര ചടങ്ങിൽ യജമാനനാവരുതെന്നും കെ മുരളീധരൻ.
ഒന്നര മിനിറ്റിൽ നയപ്രഖ്യാപന പ്രസംഗം അവസാനിപ്പിച്ച ഗവർണറുടെ നടപടിയെയും മുരളീധരൻ വിമർശിച്ചു. ഗവർണർ നിയമസഭയെ അപമാനിച്ചു. സർക്കാരുമായി അഭിപ്രായവ്യത്യാസമുണ്ടാകാം. പക്ഷേ മുഖം വീർപ്പിച്ച് ഇരുന്നിട്ട് കാര്യമില്ല. പ്രസംഗം വായിക്കാതിരിക്കാനുള്ള ആരോഗ്യക്കുറവ് ഗവർണർക്ക് ഇല്ല. വെറും 78 സെക്കൻഡിൽ നയപ്രഖ്യാപനം നടത്തി ഗവർണർ ചരിത്രം സൃഷ്ടിച്ചു. അത് കേട്ട മുഖ്യമന്ത്രിയും ചരിത്രത്തിൻ്റെ ഭാഗമാണെന്ന് കെ മുരളീധരൻ.
വയനാട്ടിൽ രാഹുൽ ഗാന്ധി തന്നെ മത്സരിക്കും. ചുവരെഴുത്ത് പ്രവർത്തകരുടെ ആവേശം. വടകരയിൽ യുഡിഎഫ് ബുക്ക്ഡ് എന്ന് എഴുതിക്കോട്ടെ. കെ സുധാകരൻ ഒഴികെയുള്ള എല്ലാ കോൺഗ്രസ് എംപിമാരും മത്സരിക്കുമെന്ന് കെ.മുരളീധരൻ പറഞ്ഞു.