സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധന
സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധന. ഇന്ന് ഗ്രാമിന് 10 രൂപ വർധിച്ചു. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 5780 രൂപയായി. ഒരു പവൻ സ്വർണത്തിന് വില 46,240 രൂപയുമായി. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് വില 4780 രൂപയാണ്.
ശനിയാഴ്ചയാണ് പവന് 80 രൂപ വർധിച്ച് സ്വർണ വില 46,240 രൂപയിലേക്ക് ഉയർന്നത്.ഗ്രാമിന് 10 രൂപയാണ് വിലയിലുണ്ടായ വർധനവ്. തുടർന്ന് അഞ്ച് ദിവസത്തേക്ക് സ്വർണ വില മാറ്റമില്ലാതെ തുടരുകയായിരുന്നു. കഴിഞ്ഞ വാരം നേട്ടത്തോടെ വ്യാപാരം ആരംഭിച്ചെങ്കിലും സ്വർണം വിലയിൽ ഉയർച്ച താഴ്ചകൾ പ്രകടമായിരുന്നു.
ജനുവരി 18 ന് രേഖപ്പെടുത്തിയ ഗ്രാമിന് 5,740 രൂപയും പവന് 45,920 രൂപയുമാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില. ഏറ്റവും കൂടിയ നിരക്ക് ജനുവരി 2ന് രേഖപ്പെടുത്തിയ ഗ്രാമിന് 5,875 രൂപയും പവന് 47,000 രൂപയുമാണ് ഈ മാസത്തെ ഏറ്റവും കൂടിയ നിരക്ക്. അതേസമയം വെള്ളി വിലയിലും മാറ്റമില്ല. ഗ്രാമിന് 77 രൂപയാണ് വെള്ളി വില.