Monday, November 18, 2024
Latest:
Business

അഞ്ച് ദിവസം അനക്കമില്ലാതെ തുടര്‍ന്ന സ്വര്‍ണവില വീണ്ടും ഇടിഞ്ഞു; ഇന്നത്തെ വിലയറിയാം…

Spread the love

ദിവസങ്ങളായി അനക്കമില്ലാത തുടര്‍ന്ന സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്. ഗ്രാമിന് പത്ത് രൂപ വീതമാണ് ഇന്ന് വിലയിടിഞ്ഞിരിക്കുന്നത്. പവന് 80 രൂപയുടെ കുറവും രേഖപ്പെടുത്തി. ഇതോടെ ഒരു പവന്‍ സ്വര്‍ണ വില 46160 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 5770 രൂപയുമായി

സംസ്ഥാനത്തെ 24 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 5 രൂപ കുറഞ്ഞ് 6295 രൂപയായി. പവന് 40 രൂപ കുറഞ്ഞ് 50360 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

ശനിയാഴ്ചയാണ് പവന് 80 രൂപ വര്‍ധിച്ച് സ്വര്‍ണ വില 46,240 രൂപയിലേക്ക് ഉയര്‍ന്നത്.ഗ്രാമിന് 10 രൂപയാണ് വിലയിലുണ്ടായ വര്‍ധനവ്. തുടര്‍ന്ന് അഞ്ച് ദിവസത്തേക്ക് സ്വര്‍ണ വില മാറ്റമില്ലാതെ തുടരുകയായിരുന്നു. കഴിഞ്ഞ വാരം നേട്ടത്തോടെ വ്യാപാരം ആരംഭിച്ചെങ്കിലും സ്വര്‍ണം വിലയില്‍ ഉയര്‍ച്ച താഴ്ചകള്‍ പ്രകടമായിരുന്നു.

ജനുവരി 18 ന് രേഖപ്പെടുത്തിയ ഗ്രാമിന് 5,740 രൂപയും പവന് 45,920 രൂപയുമാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില. ഏറ്റവും കൂടിയ നിരക്ക് ജനുവരി 2ന് രേഖപ്പെടുത്തിയ ഗ്രാമിന് 5,875 രൂപയും പവന് 47,000 രൂപയുമാണ് ഈ മാസത്തെ ഏറ്റവും കൂടിയ നിരക്ക്. അതേസമയം വെള്ളി വിലയിലും മാറ്റമില്ല. ഗ്രാമിന് 77 രൂപയാണ് വെള്ളി വില.