Kerala

മുട്ടില്‍ മരം മുറി കേസില്‍ വകുപ്പുദ്യോഗസ്ഥര്‍ കാഴ്ചവച്ചത് മികച്ച രീതിയിലുള്ള അന്വേഷണം; മന്ത്രി എ.കെ ശശീന്ദ്രന്‍

Spread the love

മുട്ടില്‍ മരം മുറി കേസില്‍ വകുപ്പുദ്യോഗസ്ഥര്‍ മികച്ച രീതിയിലുള്ള അന്വേഷണമാണ് കാഴ്ചവച്ചതെന്ന് വനം മന്ത്രി എ.കെ ശശീന്ദ്രന്‍. പ്രൊബേഷനറി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍മാര്‍ക്കായി സംഘടിപ്പിച്ച ഏകദിന വിജിലന്‍സ് ബോധവല്‍ക്കരണ ശില്പശാലയിലാണ് മന്ത്രിയുടെ പരാമർശം. വനം വകുപ്പുമായി ബന്ധപ്പെട്ട കേസുകളില്‍ കുറ്റമറ്റ രീതിയില്‍ അന്വേഷണം നടത്തമെന്നും വനം മന്ത്രി ആവശ്യപ്പെട്ടു.

വന്യമൃഗങ്ങളുണ്ടാക്കുന്ന കൃഷി നാശവും ജീവനാശവുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങള്‍ക്കും കൂടുതല്‍ പരിഗണന നല്‍കണം. ജീവിതശൈലി രോഗങ്ങൾക്കായി കോഴിക്കോട് ജില്ലയിൽ നാഷണൽ ആയുഷ് മിഷൻ്റെ നേതൃത്വത്തിൽ സിദ്ധ ഡിസ്പെൻസറി ആരംഭിക്കും. മുട്ടില്‍ മരം മുറിക്കേസില്‍ മരം മുറിച്ചത് പട്ടയഭൂമിയില്‍ നിന്ന് തന്നെയാണ്. പ്രതികള്‍ക്ക് പരമാവധി ശിക്ഷ ഉറപ്പ് വരുത്താനായാണ് പ്രത്യേക അന്വേഷണ സംഘം കേസ് അന്വേഷിച്ചത്.

പ്രതികള്‍ക്ക് പരമാവധി ശിക്ഷ കൊടുക്കണമെങ്കില്‍ ഇതിന്റെ പിന്നിലുള്ള ഗൂഢാലോചനയും പണം തട്ടിപ്പും ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചതും കണ്ടെത്തണം. തുടക്കം മുതല്‍ സര്‍ക്കാരിന്റെ നിലപാട് ഇതുതന്നെയായിരുന്നു. സര്‍ക്കാര്‍ ഇതിനകത്ത് കുറ്റകൃത്യം കണ്ടതുകൊണ്ടാണ് പ്രതികള്‍ക്കെതിരെ കേസ് എടുത്തത്. ഇക്കാര്യത്തില്‍ മാധ്യമങ്ങളും നല്ല പങ്കുവഹിച്ചിട്ടുണ്ട്.