Sports

എഎഫ്‌സി ഏഷ്യൻ കപ്പിലെ മോശം പ്രകടനം: ഫിഫ റാങ്കിംഗിൽ കൂപ്പുകുത്തി ഇന്ത്യ

Spread the love

ഖത്തറിൽ നടന്ന എഎഫ്‌സി ഏഷ്യൻ കപ്പിലെ മോശം പ്രകടനത്തിന് പിന്നാലെ ഫിഫ റാങ്കിംഗിൽ കൂപ്പുകുത്തി ടീം ഇന്ത്യ. പൂജ്യം പോയിന്റുകൾ, പൂജ്യം ഗോളുകൾ, പൂജ്യം വിജയങ്ങൾ എന്നിവയോടെ ടൂർണമെന്റ് അവസാനിപ്പിച്ച ബ്ലൂ ടൈഗേഴ്സ് റാങ്കിംഗിൽ 117-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 2017ന് ശേഷമുള്ള ഇന്ത്യയുടെ ഏറ്റവും താഴ്ന്ന റാങ്കിംഗാണിത്.

ഓസ്‌ട്രേലിയയ്‌ക്കെതിരെ ആദ്യ പകുതിയിൽ പ്രതീക്ഷ നൽകുന്ന പ്രകടനത്തോടെയാണ് ഇന്ത്യ ഖത്തറിലെ യാത്ര ആരംഭിച്ചത്. എന്നാൽ 2-0 തോൽവിയിൽ ശുഭാപ്തിവിശ്വാസം പെട്ടെന്ന് മങ്ങി. ഉസ്‌ബെക്കിസ്ഥാനോട് 3-0 ന് നാണംകെട്ട തോൽവിയും സിറിയയോട് 1-0ന് പരാജയപെട്ട് ഇന്ത്യ ഏഷ്യൻ കപ്പ് അവസാനിപ്പിച്ചു. 2023ലെ എഎഫ്‌സി ഏഷ്യൻ കപ്പിലെ പ്രകടനത്തേക്കാൾ പ്രാധാന്യമർഹിക്കുന്നതാണ് ഈ തിരിച്ചടി.

നിരാശാജനകമായ ഈ കാമ്പെയ്‌ൻ ഇന്ത്യൻ ഫുട്‌ബോളിന്റെ അവസ്ഥയെക്കുറിച്ചും, അന്താരാഷ്‌ട്ര വേദിയിൽ കാലുറപ്പിക്കാൻ ടീം മറികടക്കേണ്ട വെല്ലുവിളികളെക്കുറിച്ചും ചോദ്യങ്ങൾ ഉയർത്തുന്നു.