Kerala

ശബരിമല വിമാനത്താവളം ഭൂമി ഏറ്റെടുക്കൽ അന്തിമഘട്ടത്തിൽ; സാമൂഹികാഘാത പഠനം പൂർത്തിയായി

Spread the love

ശബരിമല വിമാനത്താവളത്തിനായുള്ള ഭൂമി ഏറ്റെടുക്കാനുള്ള നടപടികൾ അവസാഘട്ടത്തിൽ. ഭൂമി ഏറ്റെടുക്കാനുള്ള II (1) വിജ്ഞാപനം ഉടൻ പുറത്തിറക്കുമെന്ന് ജില്ല ഭരണകൂടം അറിയിച്ചു. 45 ദിവസത്തിനുള്ളിൽ ഏറ്റെടുക്കേണ്ട ഭൂമിയുടെ കണക്കെടുപ്പും വില നിർണ്ണയവും പൂർത്തിയാകും.
സാമൂഹികാഘാത പഠനം പൂർത്തിയായി. വിദഗ്ധരുടെ അഭിപ്രായങ്ങളും ലഭിച്ചു.

വിമാനത്താവളത്തിനായി 165 ഏക്കർ സ്വകാര്യഭൂമിയാണ് ഏറ്റെടുക്കുന്നത്. 300 ഏക്കർ സ്വകാര്യഭൂമി ഏറ്റെടുക്കണമെന്നായിരുന്നു സർക്കാർ വിജ്ഞാപനമെങ്കിലും അതിർത്തിനിർണയം പൂർത്തിയായപ്പോൾ 165 ഏക്കറായി.

ഏറ്റെടുക്കുന്ന വീടുകളുടെ എണ്ണവും നൂറിൽ താഴെയായി. മണിമല വില്ലേജിൽ 23 ഏക്കർ സ്വകാര്യഭൂമിയും എരുമേലി തെക്ക് വില്ലേജിൽപെട്ട 142 ഏക്കർ സ്ഥലവുമാണു വിമാനത്താവളത്തിനായി ഏറ്റെടുക്കുന്നത്. ഇതോടൊപ്പം ചെറുവള്ളി എസ്റ്റേറ്റിലെ 2026 ഏക്കർ പൂർണമായും ഏറ്റെടുക്കും.