National

പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ കോടിക്കണക്കിന് രാമഭക്തരുടെ കാത്തിരിപ്പ് ഇന്ന് സഫലമാകുന്നു; യോഗി ആദിത്യനാഥ്

Spread the love

അയോധ്യയിലെ പ്രാണ പ്രതിഷ്ഠാ ചടങ്ങുകൾക്ക് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ആശംസകളുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മഹത്തരമായ ഈ ചടങ്ങിലൂടെ രാജ്യം രാമമയമായി മാറിക്കൊണ്ടിരിക്കുകയാണെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.

വിശ്വാസത്തിന്റേയും ഭക്തിയുടേയും മഹാസാഗരത്തിൽ മുങ്ങിക്കൊണ്ട് ഈ രാജ്യം മുഴുവൻ രാമമയമായി മാറിക്കൊണ്ടിരിക്കുകയാണ്. തലമുറകളുടെ പോരാട്ടവും നിശ്ചയദാർഢ്യവുമാണ് വിഗ്രഹ പ്രതിഷ്ഠയോടെ പൂർത്തിയാക്കപ്പെടുന്നത്. ഈ അവസരത്തിൽ തന്റെ മുൻഗാമികൾക്കും ആദരമർപ്പിക്കുകയാണെന്നും യോഗി ട്വിറ്ററിൽ കുറിക്കുന്നു.

Read Also : നിലവിലെ പ്രാണ പ്രതിഷ്ഠാ ചടങ്ങ് സനാതന ധർമത്തിനെതിരെന്ന് വാദം; ചടങ്ങിൽ പങ്കെടുക്കുന്നതിൽ ഹിന്ദു പുരോഹിതന്മാർക്കിടയിലും ഭിന്നത

” അതിശയകരമായ, മറക്കാനാകാത്ത അത്ഭുതരകരമായ നിമിഷമാണ് വന്നു ചേർന്നു കൊണ്ടിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാന്നിധ്യത്തിൽ ഭഗവാൻ ശ്രീരാമന്റെ ജന്മഭൂമിയായ അയോദ്ധ്യയിൽ രാംലല്ല വിഗ്രഹത്തിന്റെ പ്രതിഷ്ഠാ ചടങ്ങ് പൂർത്തിയാകാൻ പോവുകയാണ്. കോടിക്കണക്കിന് വരുന്ന രാമഭക്തരുടെ വർഷങ്ങളായുള്ള കാത്തിരിപ്പാണ് ഇന്ന് പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ സഫലമാകാൻ പോകുന്നത്.വിശ്വാസത്തിന്റേയും ഭക്തിയുടേയും മഹാസാഗരത്തിൽ മുങ്ങിക്കൊണ്ട് ഈ രാജ്യം മുഴുവൻ രാമമയമായി മാറിക്കൊണ്ടിരിക്കുകയാണ്. തലമുറകളുടെ പോരാട്ടവും നിശ്ചയദാർഢ്യവുമാണ് വിഗ്രഹ പ്രതിഷ്ഠയോടെ പൂർത്തിയാക്കപ്പെടുന്നത്. ഈ അവസരത്തിൽ തന്റെ മുൻഗാമികളായ മഹന്ത് അവൈദ്യനാഥ്, മഹന്ത് ദിഗ്വിജയ്‌നാഥിനും ആദരമർപ്പിക്കുകയാണെന്നും” യോഗി ആദിത്യനാഥ് സമൂഹമാദ്ധ്യമങ്ങളിൽ കുറിച്ചു.