‘രാമക്ഷേത്രം സാധ്യമാക്കിയവർക്കും ത്യാഗം സഹിച്ചവർക്കും നന്ദി’; വീരേന്ദർ സെവാഗ്
രാമക്ഷേത്ര പ്രാണപ്രതിഷ്ഠയ്ക്ക് പിന്നാലെ സന്തോഷം പ്രകടിപ്പിച്ച് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വീരേന്ദർ സെവാഗ്. രാമക്ഷേത്രം സാധ്യമാക്കിയവർക്കും ത്യാഗം സഹിച്ചവർക്കും നന്ദിയുണ്ടെന്ന് സെവാഗ് സോഷ്യൽ മീഡിയയിൽ കുറിച്ചു.
‘വികാരാധീനനും സന്തുഷ്ടനുമാണ്..ഞാൻ സംതൃപ്തനാണ്, വർണിക്കാൻ വാക്കുകൾ കിട്ടുന്നില്ല.. ഒരു രാമഭക്തൻ മാത്രം. രാം ലല്ല വന്നിരിക്കുന്നു… ഇത് സാധ്യമാക്കിയവർക്കും ത്യാഗങ്ങൾ സഹിച്ചവർക്കും നന്ദി. ജയ് ശ്രീറാം’- സെവാഗ് ട്വീറ്റ് ചെയ്തു.
ആറുദിവസം നീണ്ട പ്രത്യേക ചടങ്ങുകൾക്ക് ശേഷമാണ് ബാലരാമവിഗ്രഹത്തെ (രാംലല്ല) പ്രതിഷ്ഠിച്ചത്. ഉച്ചയ്ക്ക് പന്ത്രണ്ടിനുശേഷമുള്ള അഭിജിത് മുഹൂര്‍ത്തത്തിലാണ് പ്രാണപ്രതിഷ്ഠ നടന്നത്. ചടങ്ങുകൾക്ക് പ്രധാനമന്ത്രി നേതൃത്വം നൽകി. ആർഎസ്എസ് മേധാവിക്കൊപ്പമാണ് മോദി ചടങ്ങിൽ പങ്കെടുത്തത്.