രാമക്ഷേത്ര പ്രാണപ്രതിഷ്ഠ: ക്ഷണം ലഭിച്ചതായി സ്വയം പ്രഖ്യാപിത ആൾദൈവം നിത്യാനന്ദ
ചരിത്രപരവും അസാധാരണവുമായ സംഭവം നഷ്ടപ്പെടുത്തരുത്! ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠയിൽ ശ്രീരാമനെ ഔപചാരികമായി ആവാഹിക്കും. ലോകത്തെ മുഴുവൻ അനുഗ്രഹിക്കാനായി രാമൻ എത്തുകയാണ്. ഔപചാരിക ക്ഷണം ലഭിച്ചതിനാൽ, ഹിന്ദുമതത്തിന്റെ പരമോന്നത മഹാചാര്യൻ ഭഗവാൻ ശ്രീ നിത്യാനന്ദ പരമശിവം ഈ മഹത്തായ ചടങ്ങിൽ പങ്കെടുക്കും’- നിത്യാനന്ദ ട്വീറ്റ് ചെയ്തു.
നാളെയാണ് പ്രാണപ്രതിഷ്ഠാ ചടങ്ങുകൾ നിശ്ചയിച്ചിരിക്കുന്നത്. പ്രധാനമന്ത്രി മോദി മുതൽ വിവിധ നേതാക്കൾ അയോധ്യയിലെത്തും. അനുമതിയുള്ളവരെ ഒഴികെ ആരെയും ചടങ്ങിൽ അനുവദിക്കില്ല. കനത്ത പൊലീസ് സുരക്ഷയാണ് അയോധ്യയിൽ ഒരുക്കിയിരിക്കുന്നത്. ഇതിനിടെയാണ് നിത്യാനന്ദയുടെ പ്രഖ്യാപനം.