മഹാരാജാസിൽ ഫ്രറ്റേണിറ്റി-കെ.എസ്.യു പ്രവർത്തകരെ അക്രമിച്ച കേസ്; രണ്ട് എസ്.എഫ്.ഐ പ്രവർത്തകർ അറസ്റ്റിൽ
മഹാരാജാസ് കോളജിലെ സംഘർഷത്തിൽ രണ്ട് എസ്എഫ്ഐ പ്രവർത്തകർ അറസ്റ്റിൽ. ഫ്രറ്റേണിറ്റി-കെ.എസ്.യു പ്രവർത്തകരെ അക്രമിച്ചതിന് എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് പ്രജിത്, വൈസ് പ്രസിഡന്റ് ആശിഷ് എന്നിവരാണ് അറസ്റ്റിലായത്.
മഹാരാജാസ് കോളജ് സംഘർഷത്തിന് ശേഷം ആശുപത്രിയിലെത്തിയ കെ.എസ്.യു- ഫ്രറ്റേണിറ്റി പ്രവർത്തകരെ എസ്എഫ്ഐ പ്രവർത്തകർ മർദിച്ചിരുന്നു. ആശുപത്രിക്കുള്ളിൽ അക്രമം നടത്തിയതിനും പൊലീസ് ഇരുവർക്കുമെതിരെയും കേസ് എടുത്തിട്ടുണ്ട്.
ഇതോടെ മഹാരാജാസിലെ സംഘർഷവുമായി ബന്ധപ്പെട്ട് മൂന്ന് പെരായാണ് പൊലീസ് അസ്റ്റ് ചെയ്തിരിക്കുന്നത്. നേരത്തെ കെ.എസ്.യു പ്രവർത്തകനെ പൊലീസ് ആറസ്റ്റ് ചെയ്തിരുന്നു.
ഇന്ന് ഉച്ചയോടെ ഇവരെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും. മഹാരാജാസിലെ അക്രമത്തിനെതിരെ സിറ്റി പൊലീസ് കമീഷണർക്ക് പരാതി നൽകിയിരുന്നു.