Kerala

അയോധ്യ പ്രാണ പ്രതിഷ്‌ഠയെ കേരളത്തിലെ പൊതുസമൂഹം ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്’: കെ സുരേന്ദ്രൻ

Spread the love

അയോധ്യ പ്രാണ പ്രതിഷ്‌ഠയെ എല്ലാ സമുദായ സംഘടനകളും പിന്തുണയ്ക്കുന്നെന്ന് ബിജെപി. കേരളത്തിലെ പൊതുസമൂഹം പ്രാണ പ്രതിഷ്‌ഠയെ ഇരുകൈയും നീട്ടിയാണ് സ്വീകരിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ വ്യക്തമാക്കി.

ഇത് ഇരു മുന്നണികൾക്കുമുള്ള തിരിച്ചടിയെന്ന് സുരേന്ദ്രൻ പറഞ്ഞു. കെഎസ് ചിത്രയെയും ശോഭനയേയും സിപിഐഎം പിന്തുണച്ചത്‌ പ്രതിഷ്‌ഠ ചടങ്ങിന് ലഭിച്ച സ്വീകരണം കണ്ടെന്ന് കെ സുരേന്ദ്രൻ വ്യക്തമാക്കി.

അതേസമയം അയോദ്ധ്യ രാമക്ഷേത്രത്തില്‍ പ്രാണ പ്രതിഷ്ഠ ദിനമായ ജനുവരി 22ന് പൊതു അവധി പ്രഖ്യാപിച്ച് ഹിമാചല്‍പ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍. പ്രാണ പ്രതിഷ്ഠ ചടങ്ങിന് പൊതു അവധി പ്രഖ്യാപിക്കുന്ന സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് ഭരിക്കുന്ന ആദ്യ സംസ്ഥാനമാണെന്ന പ്രത്യേകതയും ഹിമാചല്‍പ്രദേശിനുണ്ട്.

ഹിമാചല്‍പ്രദേശ് സര്‍ക്കാര്‍ തിങ്കളാഴ്ച പൊതു അവധി പ്രഖ്യാപിച്ച് ഉത്തരവ് പുറത്തിറക്കിയിട്ടുണ്ട്. വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍, ബോര്‍ഡുകള്‍, വിദ്യാലയങ്ങള്‍, കോളേജുകള്‍, സര്‍വകലാശാലകള്‍ എന്നിവയ്‌ക്കെല്ലാം നാളെ പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ദിവസ വേതനക്കാര്‍ക്ക് ഉള്‍പ്പെടെ അവധി ബാധകമാണെന്ന് സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.

അതേസമയം അയോദ്ധ്യ പ്രാണപ്രതിഷ്ഠ ചടങ്ങിന് മഹാരാഷ്ട്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച അവധി ചോദ്യം ചെയ്തുള്ള ഹര്‍ജി ബോംബെ ഹൈക്കോടതി തള്ളി. ജനുവരി 22 മഹാരാഷ്ട്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച പൊതു അവധി കോടതി ശരിവെച്ചു.