National

ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് നേരെ വീണ്ടും ആക്രമണം; ജയറാം രമേശിന്റെ വാഹനം ആക്രമിച്ചതായി കോൺഗ്രസ്

Spread the love

അസമിൽ ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് നേരെ വീണ്ടും ആക്രമണം. മുതിർന്ന നേതാവ് ജയറാം രമേശിന്റെ വാഹനം ആക്രമിച്ചതായി കോൺഗ്രസ്. ആക്രമണത്തിന് പിന്നിൽ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയാണെന്നും ആരോപണം.

അസമിലെ സോനിത്പൂർ ജില്ലയിലാണ് സംഭവം നടന്നതെന്നാണ് റിപ്പോർട്ട്. കോൺഗ്രസ് സോഷ്യൽ മീഡിയ ടീമിനെ ആക്രമിക്കുകയും ക്യാമറ മോഷ്ടിക്കുകയും ചെയ്തു. ഭാരത് ജോഡോ ന്യായ് യാത്രയുടെ പോസ്റ്റർ വാഹനത്തിൻ്റെ വിൻഡ്ഷീൽഡിൽ നിന്ന് വലിച്ചുകീറി. കോൺഗ്രസ് വിരുദ്ധ മുദ്രാവാക്യങ്ങൾ ഉയർത്തി വാഹനങ്ങളിൽ ബിജെപി പതാകകൾ സ്ഥാപിച്ചു.

മാധ്യമ പ്രവർത്തകരും ആക്രമിക്കപ്പെട്ടതായി കോൺഗ്രസ്. ആക്രമണത്തിന് പിന്നാലെ കോൺഗ്രസ് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. കോൺഗ്രസിന്റെ ആരോപണങ്ങളിൽ കേസെടുത്ത് അന്വേഷിക്കാൻ ഡിജിപിയോട് ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി ഹിമന്ത ശർമ്മ പ്രതികരിച്ചു.