Kerala

യൂണിഫോമിന്റെ മുഴുവൻ ബട്ടനും ഇടണമെന്ന് ആവശ്യപ്പെട്ട് പ്ലസ് വൺ വിദ്യാർത്ഥിക്ക് സീനിയർ വിദ്യാർത്ഥികളുടെ മർദനം; തോളെല്ല് പൊട്ടി ആശുപത്രിയിൽ

Spread the love

കോഴിക്കോട് താമരശ്ശേരി ജിവിഎച്ച് എസ്എസ് വിദ്യാർത്ഥിയെ സീനിയർ വിദ്യാർഥികൾ റാഗ് ചെയ്തതായി പരാതി. പ്ലസ് വൺ വിദ്യാർത്ഥിയായ ഷുഹൈബിനാണ് ഗുരുതര പരുക്കേറ്റത്.

ഇന്നലെ വൈകിട്ടാണ് സംഭവം. താമരശേരി ഏഢഒട സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിക്കാണ് ക്രൂരമർദനമേറ്റത്. യൂണിഫോമിന്റെ മുഴുവൻ ബട്ടനും ഇടണമെന്ന് ആവശ്യപ്പെട്ടാണ് പ്ലസ്ടു വിദ്യാർത്ഥികൾ മർദ്ദിച്ചതെന്ന് ഷുഹൈബ് പറയുന്നു. തോളെല്ലടക്കം പൊട്ടിയ ഷുഹൈബ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.