Thursday, February 27, 2025
Latest:
National

രാമക്ഷേത്ര ഉദ്ഘാടനത്തിനു പിന്നാലെ യുപിയിൽ മുതിർന്ന നേതാക്കൾ പാർട്ടിവിട്ടേക്കും; അനുനയ നീക്കവുമായി കോൺഗ്രസ്

Spread the love

ഉത്തർപ്രദേശിൽ നേതാക്കളുടെ കൂട്ടക്കൊഴിച്ചിൽ ഭീതിയിൽ കോൺഗ്രസ്. രാമക്ഷേത്ര ഉദ്ഘാടനത്തിന് പിന്നാലെ മുതിർന്ന നേതാക്കൾ പാർട്ടി വിടുമെന്നാണ് വിലയിരുത്തൽ. മുതിർന്ന നേതാക്കളെ അനുനയിപ്പിക്കാൻ നീക്കങ്ങൾ ആരംഭിച്ചു. ഇന്നലെ അയോധ്യയിൽ ആരംഭിച്ച ബിജെപി നേതൃയോഗത്തിന് പിന്നാലെയാണ് കോൺഗ്രസ് ദേശീയ നേതൃത്വത്തിന്റെ ഇടപെടൽ. അജയ് റായ് നിർമ്മൽ ഖത്രി അടക്കമുള്ള നേതാക്കന്മാരുമായി ദേശീയ നേതൃത്വത്തിന്റെ ആശയവിനിമയം.

അയോധ്യയിൽ പ്രാണപ്രതിഷ്ഠ ചടങ്ങിന്റെ ഭാഗമായ സുപ്രധാന പൂജകൾക്ക് ഇന്ന് തുടങ്ങും. ഗണേശ പുജയോടെ ചടങ്ങുകൾ ആരംഭിക്കും. ക്ഷേത്രത്തിന്റെ വാസ്തപൂജയും അംബികാ, വരുണ, മാത്രിക പൂജകളും ഇന്ന് നടക്കും. രാം ലല്ല എത്തിച്ച സാഹചര്യത്തിൽ ക്ഷേത്രത്തിന്റെ സുരക്ഷ സി ആർ പി എഫ് കൂടുതൽ ശക്തമാക്കി.