Friday, December 27, 2024
Latest:
Gulf

ഒമാനില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് തീപിടിച്ചു, ഒരാള്‍ക്ക് പരിക്ക്

Spread the love

മസ്കറ്റ്: ഒമാനിലെ ദോഫാര്‍ ഗവര്‍ണറേറ്റില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് തീപിടിച്ചു. ഒരാള്‍ക്ക് പരിക്കേറ്റു. സലാലയില്‍ കഴിഞ്ഞ ദിവസമാണ് സംഭവം ഉണ്ടായത്. രണ്ട് ലോക്കോമോട്ടീവുകളും ട്രെയിലറുമാണ് അപകടത്തില്‍പ്പെട്ടത്. സംഭവത്തെ കുറിച്ച് വിവരം ലഭിച്ച ഉടന്‍ തന്നെ സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റി സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. പരിക്കേറ്റയാളെ ആശുപത്രിയിലേക്ക് മാറ്റി.