‘ആരാണ് ടീച്ചറമ്മ?, ഒരമ്മയ്ക്കും അങ്ങനെ ആരും പേരിട്ടിട്ടില്ല’; കെ.കെ ശൈലജയ്ക്കെതിരെ പരോക്ഷ വിമർശനവുമായി ജി. സുധാകരൻ
ആരാണ് ടീച്ചറമ്മയെന്നും അങ്ങനെ ഒരു അമ്മയില്ലെന്നും കെകെ ശൈലജയെ പരോക്ഷമായി വിമർശിച്ച് മുതിർന്ന സിപിഐഎം നേതാവ് ജി. സുധാകരൻ. ടീച്ചറമ്മയെ മന്ത്രിയാക്കില്ലെന്ന് ജോസഫ് എം പുതുശേരി എഴുതി. ഒരമ്മയ്ക്കും അങ്ങനെ ആരും പേരിട്ടിട്ടില്ല. അത്യാവശ്യം ലാത്തിയടി ഒക്കെ ചിലപ്പോൾ മന്ത്രിയാകാൻ കൊള്ളേണ്ടി വരുമെന്നും ജി സുധാകരൻ പറഞ്ഞു.
PWD വകുപ്പ് ശരിയാക്കി കൊടുത്ത റോഡുകളും പാലങ്ങളും കൊണ്ടാണ് കഴിഞ്ഞ തവണ ജോസഫ് എം പുതുശേരി തോറ്റത്. നമുക്ക് കിട്ടുന്ന സ്ഥാനങ്ങൾ അവരുടെ പാർട്ടിയെ ശക്തിപ്പെടുത്താനാകണം. ഏതൊരാളായാലും പ്രസ്ഥാനത്തെ വളർത്താനാകണം.
സ്റ്റാലിന്റെ ഗവൺമെന്റ് അഴിമതി ഗവൺമെന്റാണ്. അവരുടെ രണ്ട് മന്ത്രിമാർ ജയിലിലാണ്. കെജ്രിവാൾ ഗവൺമെന്റും ഇങ്ങനെ തന്നെയാണ്.
എം ടി വാസുദേവൻ നായർ പഠിപ്പിക്കാൻ വരണ്ട എന്ന് താൻ പറഞ്ഞിട്ടില്ലെന്നും ആർക്കും പഠിപ്പിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.