കലിംഗ സൂപ്പർ കപ്പ്; ബ്ലാസ്റ്റേഴ്സ് ഇന്ന് ജംഷഡ്പൂരിനെതിരെ
കലിംഗ സൂപ്പർ കപ്പ് ഗ്രൂപ്പ് ബിയിൽ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ജംഷഡ്പൂർ എഫ്സിക്കെതിരെ. ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ ഷില്ലോങ് ലജോങിനെ 3-1ന് പരാജയപ്പെടുത്തിയ ബ്ലാസ്റ്റേഴ്സ് ആത്മവിശ്വാസത്തിലാണ്. വിജയം ആവർത്തിക്കുകയാവും ബ്ലാസ്റ്റേഴ്സിൻ്റെ ലക്ഷ്യം. രാത്രി 7.30നാണ് മത്സരം.
മറുവശത്ത് ജംഷഡ്പൂരും നന്നായി തന്നെ തുടങ്ങി. ആദ്യ മത്സരത്തിൽ നോർത്തീസ്റ്റ് യുണൈറ്റഡിനെ വീഴ്ത്തിയ അവരും വിജയത്തിൽ കുറഞ്ഞതൊന്നും ലക്ഷ്യമിടുന്നില്ല. ഇന്നത്തെ കളി ജയിച്ചാൽ ബ്ലാസ്റ്റേഴ്സിന് ടേബിൾ ടോപ്പറാവാൻ അവസാന മത്സരത്തിൽ സമനില മതിയാവും.