Sports

‘ഗുജറാത്ത് ടൈറ്റൻസിൻ്റെ ഉപദേശകനാവാൻ ആഗ്രഹിച്ചിരുന്നു’; ആശിഷ് നെഹ്റ സമ്മതിച്ചില്ലെന്ന് യുവ്‌രാജ് സിംഗ്

Spread the love

ഐപിഎൽ ടീം ഗുജറാത്ത് ടൈറ്റൻസിൻ്റെ ഉപദേശകനാവാൻ ആഗ്രഹിച്ചിരുന്നു എന്ന് മുൻ ദേശീയ താരം യുവ്‌രാജ് സിംഗ്. ഇക്കാര്യം ആവശ്യപ്പെട്ട് ടൈറ്റൻസിനെ സമീപിച്ചെങ്കിലും പരിശീലകൻ ആശിഷ് നെഹ്റ സമ്മതിച്ചില്ല എന്നും യുവ്‌രാജ് പറഞ്ഞു. തങ്ങളുടെ ആദ്യ ഐപിഎൽ സീസണിൽ കിരീടം നേടിയ ഗുജറാത്ത് രണ്ടാം സീസണിൽ ഫൈനലിലെത്തിയിരുന്നു.

‘ഏത് തരത്തിലൊക്കെയാണ് അവസരം ലഭിക്കുക എന്നുനോക്കാം. ഇപ്പോൾ മക്കളുടെ കാര്യത്തിനാണ് മുൻ​ഗണന നൽകുന്നത്. അവർ സ്കൂളിലൊക്കെ പോയി തുടങ്ങിയാൽ കൂടുതൽ അവസരം ലഭിക്കും. അപ്പോൾ പരിശീലകനായി പ്രവർത്തിക്കാം എന്ന് കരുതുന്നു. യുവ താരങ്ങളുടെ കൂടെ പ്രവർത്തിക്കാൻ ഇഷ്ടമാണ്. ഉപദേശകനാവുക എന്നത് എനിക്ക് ഇഷ്ടമാണ്. ഐപിഎൽ ടീമുകളിൽ പ്രവർത്തിക്കാനും ശ്രമിക്കുന്നുണ്ട്. ആശിഷ് നെ​ഹ്റയോട് ഒരു ജോലിക്കാര്യം ആവശ്യപ്പെട്ടതാണ്. എന്നാൽ, അദ്ദേഹം അത് പരിഗണിച്ചില്ല. മറ്റെവിടെയെങ്കിലും നോക്കണം.- യുവരാജ് പറഞ്ഞതായി പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.