ശ്രദ്ധിക്കൂ, വെറും വയറ്റിൽ ഇഞ്ചിയിട്ട് തിളപ്പിച്ച വെള്ളം കുടിച്ചാൽ…
ആന്റി ഓക്‌സിഡന്റുകളും മറ്റ് സുപ്രധാന പോഷകങ്ങളും അടങ്ങിയ ചേരുവകയാണ് ഇഞ്ചി. ഇഞ്ചി കഴിക്കുകയോ, അതിൻറെ നീരെടുത്ത് കുടിക്കുകയോ ചെയ്യുന്നത് ശരീരത്തിന് ഏറെ ആരോഗ്യപ്രദവും രോഗങ്ങളെ പ്രതിരോധിക്കുന്നതിന് ഉത്തമവുമാണ്. ആന്റി ഫംഗസ് ഗുണങ്ങൾ അടങ്ങിയിട്ടുള്ള ഇഞ്ചി, പനി ജലദോഷം എന്നിവയ്ക്കുള്ള മികച്ച പരിഹാരമാണ്.
ദിവസവും വെറും വയറ്റിൽ ഇഞ്ചി വെള്ളം കുടിക്കുന്നത് നിരവധി ആരോഗ്യഗുണങ്ങൾ നൽകുന്നു. വിറ്റാമിൻ സി, കാൽസ്യം, ഇരുമ്പ്, ചെമ്പ്, സിങ്ക്, മാംഗനീസ്, ക്രോമിയം തുടങ്ങിയ അവശ്യ പോഷകങ്ങളും വിറ്റാമിനുകളും ഇഞ്ചിയിൽ ധാരാളമുണ്ട്. വെറും വയറ്റിൽ ഇഞ്ചി വെള്ളം കുടിക്കുന്നത് നിരവധി ഗുണങ്ങൾ നൽകുന്നു.
ഇഞ്ചി പതിവായി കഴിക്കുന്നത് ദഹനക്കേട്, വയറിളക്കം, ഓക്കാനം എന്നിവ ഇല്ലാതാക്കാൻ സഹായിക്കുന്നുതായി പോഷകാഹാര വിദഗ്ധ അവ്നി കൗൾ പറയുന്നു. മാത്രമല്ല, ഇഞ്ചി വെള്ളം കുടിക്കുന്നത് ശരീരത്തിലെ ചീത്ത കൊളസ്‌ട്രോളിനെ കുറയ്ക്കാൻ സഹായിക്കുന്നു. ഇത് ഹൃദ്രോഗ സാധ്യതയെ അകറ്റി നിർത്താൻ സഹായിക്കുന്നു.
ഇഞ്ചിയുടെ ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ സന്ധി വേദന ഒഴിവാക്കുന്നതിന് സഹായിക്കുന്നു. ഇത് സന്ധിവാതമുള്ളവർക്ക് ഗുണം ചെയ്യും. ഇഞ്ചി പതിവായി കഴിക്കുന്നത് അണുബാധകൾക്കെതിരെ ശരീരത്തെ ശക്തിപ്പെടുത്തുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ദിവസം മുഴുവൻ ഊർജം നിലനിർത്താനും ഫലപ്രദമാണ്.
ഇഞ്ചി മെറ്റബോളിസം വർദ്ധിപ്പിക്കുകയും ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കുന്നു. ശരീരത്തിലെ അധിക കലോറി കുറയ്ക്കുന്നതിനും സഹായകമാണ്. ഇഞ്ചി വെള്ളം കുടിക്കുന്നത് വൃക്ക തകരാറിനുള്ള സാധ്യത കുറയ്ക്കുകയും പ്രമേഹത്തിന്റെ ലക്ഷണങ്ങൾ കുറയ്ക്കുകയും ചെയ്യും. വെറും വയറ്റിൽ ഇഞ്ചി വെള്ളം കുടിക്കുന്നത് ഹൃദയാഘാതം, പക്ഷാഘാതം തുടങ്ങിയ രോഗങ്ങളുടെ സാധ്യത കുറയ്ക്കാനും ഹൃദയത്തെ ആരോഗ്യകരമായി നിലനിർത്താനും ഇത് സഹായിക്കുന്നു.