Monday, January 13, 2025
Latest:
World

ചെങ്കടലിൽ അമേരിക്കൻ യുദ്ധക്കപ്പലിന് നേരെ ഹൂതികളുടെ ആക്രമണം

Spread the love

അ​മേ​രി​ക്ക​ൻ ​യു​ദ്ധ​ക്ക​പ്പ​ലാ​യ യു.​എ​സ്. ഐ​സ​നോ​വ​റി​നു നേ​രെ ഹൂതികളുടെ കനത്ത ആക്രമണം. ചെ​ങ്ക​ട​ലി​ൽ ക​പ്പ​ലു​ക​ൾ​ക്കു​നേ​രെ ഇ​തു​വ​രെ​യു​ണ്ടാ​യ ഏ​റ്റ​വും വ​ലിയ ആക്രമണമാണ് നടന്നത്. ഡ്രോണുകളും, ബാലിസ്റ്റിക് മിസൈലുകളും ഉപയോ​ഗിച്ചുമാണ് ആക്രമണം നടത്തിയത്. കപ്പലിന് നാശനഷ്ടമോ ആളുകൾക്കോ പരിക്കോ ഉണ്ടായിട്ടില്ലെന്ന് യുഎസ് നാവിക സേന പറയുന്നു.

അതേസമയം ഇസ്രയേലിന് സഹായവുമായി പോയ യുഎസ് കപ്പലാണ് ആക്രമിച്ചതെന്നാണ് ഹൂതികളുടെ വിശദീകരണം. ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് ബ്രിട്ടൻ മുന്നറിയിപ്പ് നൽകി. തി​രി​ച്ച​ടി​ച്ച യു.​എ​സ്, യു.​കെ സ​ഖ്യ​സേ​ന യു​ദ്ധ​ക്ക​പ്പ​ലു​ക​ൾ 18 മൂ​ന്ന് മി​സൈ​ലു​ക​ളും തകർത്തു. യു.​എ​സ്.​എ​സ് ഐ​സ​നോ​വ​റി​ൽ​നി​ന്ന് പ​റ​ന്നു​യ​ർ​ന്ന യു​ദ്ധ​വി​മാ​ന​ങ്ങ​ളും യു.​കെ യു​ദ്ധ​ക്ക​പ്പ​ലാ​യ എ​ച്ച്.​എം.​എ​സ് ഡ​യ​മ​ണ്ടും ചേ​ർ​ന്നാ​ണ് മി​സൈ​ലു​ക​ളും ഡ്രോ​ണു​ക​ളും ത​ക​ർ​ത്ത​തെ​ന്ന് യു.​കെ പ്ര​തി​രോ​ധ സെ​ക്ര​ട്ട​റി ഗ്രാ​ന്റ് ഷാ​പ്സ് പറഞ്ഞു.

ചെങ്കടലിൽ കപ്പലുകൾക്ക് നേരെയുള്ള ഹൂതികളുടെ ആക്രമണത്തിന് പിന്നാലെ ക​പ്പ​ലു​ക​ൾ​ക്ക് സം​ര​ക്ഷ​ണ​മേ​കാ​ൻ അ​മേ​രി​ക്ക​യു​ടെ നേ​തൃ​ത്വ​ത്തി​ൽ‌ സ​ഖ്യ​സേ​ന രൂ​പ​വ​ത്ക​രി​ച്ചി​രു​ന്നു. ഹൂതികൾ നടത്തുന്ന ആക്രമണം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് യുഎൻ സുരക്ഷാ സമിതി പ്രമേയം പാസാക്കിയിരുന്നു.