Sunday, December 29, 2024
World

ജിഡിപിയുടെ മൂന്നിൽ രണ്ടു ഭാ​ഗം; വിനോദസഞ്ചാരം മാലദ്വീപിന്റെ ജീവനാഡി’; ബുക്കിങ്ങ് പുനരാരംഭിക്കാൻ അഭ്യർഥിച്ച്‌ ട്രാവൽ ഏജൻസി

Spread the love

മാലദ്വീപിലേക്കുള്ള ടൂറിസ്റ്റ് ബുക്കിങ്ങുംകൾ പുനരാരംഭിക്കാൻ അഭ്യർഥിച്ച്‌ മാലദ്വീപ് അസോസിയേഷൻ ഓഫ് ടൂർ ആൻഡ് ട്രാവൽ ഓപറേറ്റേഴ്‌സ്. വിമാന യാത്രകൾ റദ്ദാക്കിയ ട്രാവൽ ഏജൻസിയായ ഈസി ട്രിപ്പിനോടാണ് ട്രാവൽ ഏജൻസിയുടെ അഭ്യർഥന. ഈസി ട്രിപ് സിഇഒ നിഷാന്ത് പിറ്റിയെ അഭിസംബോധന ചെയ്ത് പുറത്തിറക്കിയ പ്രസ്താവനയിലാണ് അഭ്യർഥന.

വിനോദസഞ്ചാരം മാലദ്വീപിന്റെ ജീവനാഡിയായി നിലകൊള്ളുന്നു. വിനോദസഞ്ചാരം ജിഡിപിയുടെ മൂന്നിൽ രണ്ടു ഭാഗവും സംഭാവന ചെയ്യുകയും ഈ മേഖലയിൽ പ്രവർത്തിക്കുന്ന ഏകദേശം 44,000 മാലദ്വീപുകാർക്ക് ഉപജീവനമാർഗം നൽകുകയും ചെയ്യുന്നു. എന്ന് പ്രസ്താവനയിൽ പറയുന്നു. മാലദ്വീപ് ടൂറിസം മേഖലയുടെ വിജയത്തിൽ ഒഴിച്ചുകൂടാനാവാത്ത ശക്തിയാണ് ഇന്ത്യൻ വിനോദസഞ്ചാരികളെന്ന് വ്യക്തമാക്കുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മാലദ്വീപ് മന്ത്രിമാർ നടത്തിയ അപകീർത്തികരമായ പരാമർശങ്ങൾക്ക് പിന്നാലെയാണ് ഈസി ട്രിപ് മാലദ്വീപിലേക്കുള്ള യാത്രകൾ റദ്ദ് ചെയ്തത്. മാലദ്വീപിലേക്ക് കൂടുതൽ സഞ്ചാരികളെ അയയ്ക്കാൻ ചൈനയോട് മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു അഭ്യർഥിച്ചിരുന്നു.