Kerala

പിണറായിയുടെ നേരിട്ടുള്ള നിർദേശമാണ് രാഹുൽ മാങ്കുട്ടത്തിലിന്റെ അറസ്റ്റ്, മുഖ്യമന്ത്രി നരേന്ദ്ര മോദിക്ക് പഠിച്ച് കഴിഞ്ഞു; ഷാഫി പറമ്പിൽ

Spread the love

രാഹുൽ മാങ്കുട്ടത്തിലിന്റെ വീട്ടിൽ കയറിയുളയുള്ള അറസ്റ്റ് ബോധപൂർവ്വമായ പ്രകോപനമെന്ന് ഷാഫി പറമ്പിൽ എംഎൽഎ. പിണറായി വിജയന്റെ നേരിട്ടുള്ള നിർദേശമാണ് നടന്നതെന്ന് വ്യക്തമാണ്. മുകളിൽ നിന്നുള്ള സമ്മർദ്ദമാണ് അറസ്റ്റിന് പിന്നിലെന്ന് പൊലീസ് തന്നെ വ്യക്തമാക്കി. നവഗുണ്ടാ സദസിനെതിരെ യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധങ്ങളിൽ പിണറായി വിജയൻ ഇപ്പോഴും
അസ്വസ്ഥനാണ്.

കഴിഞ്ഞ ദിവസം കലോത്സവ വേദിയിലുണ്ടായിരുന്ന വ്യക്തിയാണ് രാഹുൽ മാങ്കൂട്ടത്തിൽ, അവിടെ നിന്നും അറസ്റ്റ് ചെയ്തില്ല. അർഷോ മോഡൽ സമീപനം പൊലീസിന്റെ ഭാഗത്ത് നിന്നും കോൺഗ്രസ് പ്രതീക്ഷിക്കുന്നില്ല. നവഗുണ്ടാ സദസ്സ് പൊളിഞ്ഞതിന്റെ ചൊറിച്ചിലാണ് നടപടിക്ക് പിന്നിൽ. വീട് വളഞ്ഞ് നടത്തിയ പോക്രിത്തരം അംഗീകരിക്കില്ല. 14 ജില്ലാ ആസ്ഥാനത്തും യൂത്ത് കോൺഗ്രസ് പ്രതിഷേധം നടത്തും.കോൺഗ്രസ് പ്രവർത്തകർ ഒരിക്കലും അറസ്റ്റിനെ ഭയപ്പെടുന്നില്ല. പിണറായി വിജയൻ നരേന്ദ്ര മോദിക്ക് പഠിച്ച് കഴിഞ്ഞു. കേരള മുഴുവൻ കലാപത്തിന് ആഹ്വാനം ചെയ്ത മുഖ്യമന്ത്രിക്ക് നേരെയാണ് കേസ് എടുക്കേണ്ടത്. കോൺഗ്രസ് പ്രവർത്തകർക്കെതിരായ നടപടി രാഷ്ട്രീയമായി തന്നെ നേരിടുമെന്നും ഷാഫി പറമ്പിൽ പ്രതികരിച്ചു.

അതേസമയം രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിനെതിരെ രൂക്ഷവിമർശനമാണ് ഉയരുന്നത്. തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് പത്തനംതിട്ടയിലെ വീട്ടിലെത്തിയാണ് രാഹുൽ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുത്തത്.

സെക്രട്ടറിയേറ്റ് മാർച്ചിനിടെയുണ്ടായ സംഘർഷത്തിലെടുത്ത കേസിലാണ് നടപടി. പൊതുമുതൽ നശിപ്പിച്ചതടക്കമുള്ള ജാമ്യമില്ലാ വകുപ്പ് പ്രകാരം രാഹുലിനെതിരെ നേരത്തെ കേസെടുത്തിരുന്നു. കേസിലെ നാലാം പ്രതിയാണ് രാഹുൽ. പ്രതിപക്ഷ നേതാവ് വി.ഡി സതീശനാണ് ഒന്നാം പ്രതി. മാർച്ചിൽ നടന്ന അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് നേരത്തെ 24 യൂത്ത് കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിലായിരുന്നു.