ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ‘സര്‍ക്കാര്‍ നീക്കം ജനാധിപത്യ വിരുദ്ധം’; എതിര്‍പ്പുമായി CPIM
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് വിഷയത്തില്‍ എതിര്‍പ്പുമായി സിപിഐഎം. സര്‍ക്കാര്‍ നീക്കം ജനാധിപത്യ വിരുദ്ധമെന്നും നടപടി ഫെഡറിലിസത്തിന്റെ തത്വങ്ങള്‍ക്കെതിരാണെന്നും സിപിഐഎം കേന്ദ്രകമ്മിറ്റി. ഉന്നതതല സമിതിയുടെ അജണ്ടയും ലക്ഷ്യവും മുന്‍കൂട്ടി നിശ്ചയിച്ചിരിക്കുന്നതാണെന്ന് സിപിഐഎം വിമര്‍ശിച്ചു. ഉന്നതതല സമിതിയെ സിപിഐഎം നിലപാട് അറിയിച്ചു.
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് വിഷയത്തില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളോട് നിലപാടറിയിക്കാന്‍ ഉന്നതതല സമിതി ആവശ്യപ്പെട്ടിരുന്നു. ഇതിന് മറുപടിയായി നല്‍കിയ കത്തിലാണ് സിപിഐഎം എതിര്‍പ്പ് വ്യക്തമാക്കിയിരിക്കുന്നത്. ഒരേ സമയം തെരഞ്ഞെടുപ്പ് നടത്തുന്നത് ഭരണഘടനയുടെ അന്തസത്തയ്ക്ക് എതിരാണെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റി. 2018ല്‍ തന്നെ ഇക്കാര്യം തങ്ങള്‍ ചൂണ്ടിക്കാട്ടിയുട്ടുണ്ടെന്നും കത്തില്‍ സിപിഐഎം വ്യക്തമാക്കുന്നു.
അതേസമയം ലോക്‌സഭാ തെരഞ്ഞെടുപ്പിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഒരുക്കം തുടങ്ങി. ഫെബ്രുവരി അവസാനത്തോടെ പ്രഖ്യാപനം ഉണ്ടാകും. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണ്‍ രാജീവ് കുമാറും അംഗങ്ങളും എല്ലാ സംസ്ഥാനങ്ങളിലും സന്ദര്‍ശനം പൂര്‍ത്തിയാക്കിയ ശേഷം ഡല്‍ഹിയില്‍ യോഗം ചേര്‍ന്നാകും അന്തിമ ഷെഡ്യൂള്‍ തയ്യാറാക്കുക.